ഭോപ്പാൽ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നും അവധിയെടുത്ത് ബിജെപിയുടെ തീപ്പൊരി നേതാവ് ഉമാ ഭാരതി. അടുത്ത മൂന്നു വർഷത്തേക്ക് രാഷ്ട്രീയത്തിൽനിന്നും മാറിനിൽക്കുകയാണ്. എന്നാൽ രാഷ്ട്രീയത്തിൽനിന്നും വിരമിക്കാൻ തീരുമാനമില്ലെന്നും ഉമാ ഭാരതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് മന്ത്രി രാഷ്ട്രീയത്തിൽനിന്നും അവധിയെടുക്കുന്നത്.

കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാനും ആലോചിച്ചിരുന്നെങ്കിലും ബിജെപി ദേശീയ അധ്യക്ഷൻ സമ്മതിച്ചില്ലെന്ന് അവർ പറയുന്നു. അമിത് ഷായുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാൽ 2019 വരെ തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ഉമാ ഭാരതി പറഞ്ഞു. പുറംവേദനയും കാൽമുട്ടിനുള്ള വേദനയുമാണ് ഭാരതിയെ അലട്ടുന്നത്.