- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്കാഹിന് ശേഷം മടങ്ങിയെത്തിയ മലയാളി യുവാവ് ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു; മൃതദേഹം കണ്ടയുടൻ ബോധം കെട്ട വീണ പിതൃസഹോദരനും കുഴഞ്ഞു വീണു മരിച്ചു; ഇരുവരുടേയും മൃതദേഹം ഒരുമിച്ച് നാട്ടിലേക്ക് കൊണ്ടു വരും
ജിദ്ദ: മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ച വിവരമറിഞ്ഞത്തെിയ പിതൃസഹോദരനും കുഴഞ്ഞുവീണ് മരിച്ചു. ജിദ്ദയിലെ ശറഫിയ്യയിലാണ് സംഭവം. പെരിന്തൽമണ്ണ ഉച്ചാരക്കടവ് സ്വദേശി സൽമാൻ (27), ഉമർ (51) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. രാവിലെ താമസ സ്ഥലത്തെ ബാത്ത്‌റൂമിലാണ് സൽമാനെ മരിച്ച നിലയിൽ കണ്ടത്തെിയത്. ശറഫിയ്യ 'ഡേ ടു ഡേ' മാളിൽ ജോലിക്കാരനാണ്. നിക്കാഹ് കഴിഞ്ഞുതിരിച്ചത്തെിയ സൽമാൻ വിവാഹ സൽക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സൽമാന്റെ മരണ വിവരം അറിഞ്ഞ് ഓടിയത്തെിയതാണ് ശറഫിയ്യയിൽ തയ്യൽ ജോലി ചെയ്യുന്ന ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമർ. സഹോദരപുത്രന്റെ മൃതദേഹം കണ്ട ഉടനെ ഉമർ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്റെയും ജമീല കൈപ്പഞ്ചീരിയുടെയും മകനാണ് സൽമാൻ. ഭാര്യ: ഷെറിൻ ഷഹ്്‌നാസ്. ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയിൽ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.ഉമറിന്റെ ഭാര്യ ഹാജിറ. മക്കൾ: ഫാത്തിമതുന്നജ്്മ, മുഹമ്മദ് നബാ
ജിദ്ദ: മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ച വിവരമറിഞ്ഞത്തെിയ പിതൃസഹോദരനും കുഴഞ്ഞുവീണ് മരിച്ചു. ജിദ്ദയിലെ ശറഫിയ്യയിലാണ് സംഭവം. പെരിന്തൽമണ്ണ ഉച്ചാരക്കടവ് സ്വദേശി സൽമാൻ (27), ഉമർ (51) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്.
രാവിലെ താമസ സ്ഥലത്തെ ബാത്ത്‌റൂമിലാണ് സൽമാനെ മരിച്ച നിലയിൽ കണ്ടത്തെിയത്. ശറഫിയ്യ 'ഡേ ടു ഡേ' മാളിൽ ജോലിക്കാരനാണ്. നിക്കാഹ് കഴിഞ്ഞുതിരിച്ചത്തെിയ സൽമാൻ വിവാഹ സൽക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സൽമാന്റെ മരണ വിവരം അറിഞ്ഞ് ഓടിയത്തെിയതാണ് ശറഫിയ്യയിൽ തയ്യൽ ജോലി ചെയ്യുന്ന ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമർ. സഹോദരപുത്രന്റെ മൃതദേഹം കണ്ട ഉടനെ ഉമർ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്റെയും ജമീല കൈപ്പഞ്ചീരിയുടെയും മകനാണ് സൽമാൻ. ഭാര്യ: ഷെറിൻ ഷഹ്്‌നാസ്. ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയിൽ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.ഉമറിന്റെ ഭാര്യ ഹാജിറ. മക്കൾ: ഫാത്തിമതുന്നജ്്മ, മുഹമ്മദ് നബാൻ, മുഹമ്മദ് അസ്ലം. ഉമറിന്റെ സഹോദരന്മാരായ അലി, അബൂബക്കർ എന്നിവർ ജിദ്ദയിലാണ് ജോലി ചെയ്യുന്നത്.
ഇരുവരുടെയും മൃതദേഹം മഹ്ജർ കിങ് അബ്്ദുൽ അസീസ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.