- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടയിലും മലപ്പുറം ജില്ലാ വിഭജന നീക്കം മുന്നോട്ട്! സാധ്യതാ പഠനം നടത്തണമെന്ന് ജില്ലാ വികസന സമിതിയും; വിഭജനം ഇതോടെ ജില്ലയുടെ ഔദ്യോഗിക ആവശ്യമായി; എതിർപ്പുമായി സിപിഎമ്മും ബിജെപിയും
മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയൊരു ജില്ല രൂപവത്ക്കരിക്കുകയെന്നതിന് സഖ്യകക്ഷിയായ കോൺഗ്രസിന്റെ കൂടി പിന്തുണയില്‌ളെങ്കിലും ജില്ലയുടെ ഔദ്യോഗിക ആവശ്യമായി ഇത് അവതരിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ തന്ത്രം വിജയത്തിലേക്ക്. ജില്ലാ വിഭജനം സംബന്ധിച്ച് സാധ്യതാപഠനം നടത്തണമെന്നും ഇതിനായി കമീഷനെ നിയോഗിക്ക
മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയൊരു ജില്ല രൂപവത്ക്കരിക്കുകയെന്നതിന് സഖ്യകക്ഷിയായ കോൺഗ്രസിന്റെ കൂടി പിന്തുണയില്‌ളെങ്കിലും ജില്ലയുടെ ഔദ്യോഗിക ആവശ്യമായി ഇത് അവതരിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ തന്ത്രം വിജയത്തിലേക്ക്. ജില്ലാ വിഭജനം സംബന്ധിച്ച് സാധ്യതാപഠനം നടത്തണമെന്നും ഇതിനായി കമീഷനെ നിയോഗിക്കണമെന്നും മലപ്പുറം ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതോടെ ജില്ലയുടെ ഔദ്യോഗിക ആവശ്യമായി ഇത് സർക്കാറിന് മുന്നിൽ അവതരിപ്പിക്കാൻ ലീഗിനായി.
ജില്ലാ കലക്ടർ ടി. ഭാസ്‌കരന്റെ അധ്യക്ഷതയിൽ ശനിയാഴ്ച ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ലീഗ് പ്രതിനിധിയായ അബ്ദുല്ലക്കുട്ടി തിരൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. വിഭജനത്തിന് സാധ്യതാപഠനം നടത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണിത്. സെപ്റ്റംബർ എട്ടിന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ മുസ്ലിം ലീഗ് കൗൺസിലർ പി. സെയ്തലവി മാസ്റ്റർ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.
ജില്ലാ വിഭജനമെന്ന ആവശ്യം ലീഗ് ഇതുവരെ രാഷ്ട്രീയ തീരുമാനമായി ഉന്നയിച്ചിട്ടില്ലെങ്കിലും പാർട്ടി പ്രതിനിധികളാണ് പ്രമേയങ്ങൾക്ക് പിന്നിലെന്നത് ശ്രദ്ധേയമാണ്. പാർട്ടിയുടെ പരോക്ഷ പിന്തുണയും ഇവർക്കുണ്ട്. 1969 ജൂൺ 16ന് നിലവിൽ വന്ന ജില്ല മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യമ്പോൾ അടിസ്ഥാന വികസന മേഖലയിൽ ഏറെ പിറകിലാണെന്നാണ് വാദം. ജനസംഖ്യയിൽ ഒന്നാമതാണെങ്കിലും പ്രതിശീർഷ വരുമാനത്തിൽ 14ാം സ്ഥാനത്താണെന്നും വിഭജനമെന്ന ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.പത്തനംതിട്ട, കാസർകോട്, ഇടുക്കി, വയനാട് എന്നീ നാല് ജില്ലകളിലും കൂടി 44.20 ലക്ഷം പേർക്ക് 256 വില്ലേജുകൾ, 521 ആശുപത്രികൾ, 502 ഹൈസ്‌കൂളുകൾ, 48 കോളജുകൾ എന്നിവയുണ്ട്. അതേസമയം, 42 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറത്ത് 135 വില്ലേജുകളും 259 ആശുപത്രികളും 171 ഹൈസ്‌കൂളുകളും 16 കോളജുകളുമാണുള്ളത്. അതിനാൽ ഭരണ സൗകര്യാർഥമാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെന്നാണ് ലീഗ് വാദം.
പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് വ ി.എം സുധീരനും അടക്കമുള്ളവർ വിഭജനത്തോട് യോജിക്കുന്നില്‌ളെന്നാണ് അറിയാൻ കഴിയുന്നത്.ഇത് സംബന്ധിച്ച്യു.ഡി.എഫിൽ രാഷ്ട്രീയ തീരുമാനങ്ങൾഉണ്ടാന്നതിനുമുമ്പേ ചില ലീഗ് നേതാക്കൾ പ്രതികരിച്ചതിൽ അവർക്ക് അതൃപ്തിയുണ്ട്. ബിജെപിയാവട്ടെ വീണുകിട്ടിയ ഒരു അവസരമെന്ന നിലയിൽ ഇതിനെതിരെ പ്രചാരണം നടത്താൻ ഒരുങ്ങിക്കഴിഞ്ഞു. സിപിഐ(എം) ആവട്ടെ ജില്ലാ വിഭജനത്തെ എതിർക്കയാണ്.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലീഗ് നടത്തുന്ന സ്റ്റണ്ടാണിതെന്നാണ് അവർ പറയുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിന് ഒരുക്കമാരംഭിച്ചിരിക്കെ ജില്ലാ വിഭജന പ്രചാരണം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ലീഗ് വിലയിരുത്തൽ. എന്നാൽ വിഷയം സംസ്ഥാന വ്യാപകമായി സംഘപരിവാർ തെറ്റായ രീതിയിൽ പ്രചാരണം അഴിച്ചുവിടുമെന്ന ആശങ്ക ലീഗിലെ മുതിർന്ന നേതാക്കൾക്കും കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. എസ്.ഡി.പി.ഐയാണ് ഇത്തരമൊരു കാമ്പയിൽ ഉയർത്തിക്കൊണ്ടുവന്നത്.അതിനാൽ ഇതിന്റെ നേട്ടവും അവർ കൊയ്യുമെന്നും ലീഗിന് ആശങ്കയുണ്ട്.