- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം പുറത്തുവരും; അത് എല്ലാവർക്കും അറിയാം; സോളാർ കേസിലെ മുഖ്യപ്രതി കെ. ബി ഗണേശ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രകിരണവുമായി ഉമ്മൻ ചാണ്ടി; ആരോപണം വന്നപ്പോൾ ദുഃഖിച്ചില്ല; പ്രതികാരം എന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി
ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി കെ. ബി ഗണേശ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവർക്കും അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ആരോപണം വന്നപ്പോൾ ദുഃഖിച്ചില്ല, ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല.-ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. താൻ അന്വേഷണം ആവശ്യപ്പെടില്ല. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്.
സോളാർ കേസിന് പിന്നിൽ കെ.ബി ഗണേശ് കുമാർ എംഎൽഎയാണെന്ന് ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. പീഡന കേസുകളിൽ ഇര മൊഴി നൽകിയത് ഗണേശിന്റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
പത്താനപുരത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ശരണ്യ മനോജ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
മറുനാടന് ഡെസ്ക്