തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സിഥിരീകരിക്കുന്നത്. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായ ഉമ്മൻ ചാണ്ടി കേരളമാകെ പര്യടനത്തിൽ സജീവമായിരുന്നു.അടുത്ത ദിവസങ്ങളിലൽ ഉമ്മൻ ചാണ്ടിയുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും അൽപം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. മകൾ വീണയ്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ.മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു.