- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണർ ഭരണഘടന അധികാരത്തെ മറികടന്നു; വിമർശനവുമായി ഉമ്മൻ ചാണ്ടി; ഗവർണ്ണറുടെ നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഭരണഘടനാ അധികാരത്തെ മറികടന്നുകൊണ്ടാണ് ഗവർണർ പ്രവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഭൂരിപക്ഷമുള്ള ഗവർൺമെന്റ് നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യ ത്തിലും നോ പറയാൻ സാധിക്കില്ല. അതുപറഞ്ഞത് ഭരണഘടനാ വിരുദ്ധമാണ് സർക്കാരിനോ ടുള്ള തെറ്റായ സമീപനമാണ്. അതിനെ അതിശക്തമായി എതിർക്കണമായിരുന്നു. അത് എതിർക്കാൻ സർക്കാർ ഭയപ്പെടുന്നത് പോലെയാണ് മൃദുസമീപനം കാണുമ്പോൾ തോന്നുന്നത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയനായി നിന്ന് പ്രവർത്തിക്കേണ്ടതാണ്.' ഉമ്മൻ ചാണ്ടി പറഞ്ഞു.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാനും കർഷക പ്രക്ഷോഭ ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചിരുന്നു. ബുധനാഴ്ചയാണ് സമ്മേളനം ചേരാനിരുന്നത് . കേരള ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത്. രണ്ടുതവണ വിശദീകരണം തേടിയശേഷമായിരുന്നു ഗവർണറുടെ നടപടി.
കഴിഞ്ഞവർഷം ഡിസംബറിൽ കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെ ന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ ഗവർണർ പരസ്യമായി രംഗത്തെ ത്തിയിരുന്നു. കേന്ദ്ര നിയമങ്ങളെ നിയമസഭ എതിർക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.