- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും കൂടുതൽ വോട്ടോടെ; തുടർച്ചയായി അഞ്ചാം തവണയും ഇന്ത്യക്ക് ഉണ്ടായ നേട്ടം അഭിമാനകരം; രാജ്യാന്തര കമ്മിറ്റികളിൽ ഇന്ത്യ എപ്പോഴും തിളങ്ങുന്ന സാന്നിധ്യം
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തുടർച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത മൂന്നുവർഷത്തേക്കുള്ള ഹ്യൂമൻ റൈറ്റ്‌സ് കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് രംഗത്തുണ്ടായിരുന്ന 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടോടെ. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 188 വോട്ടുകൾ ഇന്ത്യക്ക് ലഭിച്ചു. കാശ്മീരിൽ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്നും അതേക്കുറിച്ച് അന്താരാഷ്ട്ര സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും യുഎൻ ഹ്യുമൻ റൈറ്റ്‌സ് കൗൺസിലിന്റെ മുൻ ഹൈ കമ്മിഷണർ സെയീദ് റാദ് അൽ ഹുസൈൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ ഇപ്പോഴത്തെ ഹൈക്കമ്മിഷണർ മൈക്കൽ ബാച്ച്‌ലെറ്റും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന പ്രചാരണം കൗൺസിലിൽ അംഗമായ പാക്കിസ്ഥാനും നടത്തുന്നുണ്ട്്. ഈ പശ്ചാത്തലത്തിൽ സർവസമ്മതരായി സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിന് പ്രസക്തിയേറെയാണ്. മറ്റൊരു രാജ്യവും ഇന്ത്യക്കെതിരേ അന്വേഷണം വേണ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തുടർച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത മൂന്നുവർഷത്തേക്കുള്ള ഹ്യൂമൻ റൈറ്റ്‌സ് കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് രംഗത്തുണ്ടായിരുന്ന 18 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടോടെ. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 188 വോട്ടുകൾ ഇന്ത്യക്ക് ലഭിച്ചു.
കാശ്മീരിൽ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്നും അതേക്കുറിച്ച് അന്താരാഷ്ട്ര സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും യുഎൻ ഹ്യുമൻ റൈറ്റ്‌സ് കൗൺസിലിന്റെ മുൻ ഹൈ കമ്മിഷണർ സെയീദ് റാദ് അൽ ഹുസൈൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ ഇപ്പോഴത്തെ ഹൈക്കമ്മിഷണർ മൈക്കൽ ബാച്ച്‌ലെറ്റും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
കാശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന പ്രചാരണം കൗൺസിലിൽ അംഗമായ പാക്കിസ്ഥാനും നടത്തുന്നുണ്ട്്. ഈ പശ്ചാത്തലത്തിൽ സർവസമ്മതരായി സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിന് പ്രസക്തിയേറെയാണ്. മറ്റൊരു രാജ്യവും ഇന്ത്യക്കെതിരേ അന്വേഷണം വേണമെന്ന് സെയീദിന്റെ ആവശ്യത്തെ പിന്തുണച്ചിട്ടില്ല. ഇപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയ പിന്തുണ ഈ വാദത്തിന് അന്താരാഷ്ട്ര തലത്തിൽ യാതൊരു വിശ്വാസ്യതയും നേടാനായിട്ടില്ലെന്നും തെളിയിക്കുന്നു.
ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള അഞ്ച് ഒഴിവുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇന്ത്യക്ക് 188 വോട്ടുകൾ കിട്ടിയപ്പോൾ, ബംഗ്ലാദേശ് 178 വോട്ടുകൽ നേടി. ബ്ഹ്‌റീൻ, ഫിജി, ഫിലിപ്പീൻസ് എന്നിവയാണ് മേഖലയിൽനിന്നുള്ള മറ്റു രാജ്യങ്ങൾ. വിവിധ മേഖലകളിൽനിന്നായി 13 വേറെ രാജ്യങ്ങളും സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2006-ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ രൂപവത്കരിച്ചത്. അന്നുമുതൽക്ക് അതിലംഗമാണ് ഇന്ത്യ. തുടക്കത്തിൽ ഒരുവർഷത്തേക്കായിരുന്നു തിരഞ്ഞെടുപ്പ്. പിന്നീട്, 2007-ലും 2011-ലും 2014-ലും ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടുതവണയേ ഒരുരാജ്യത്തിന് സമിതിയിൽ അംഗമാകാനാകൂ. 2017-ൽ അവസാനിച്ച കാലാവധിക്കുശേഷം ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വീണ്ടും കൗൺസിലിൽ ഇടം നേടിയത്.
193 അംഗങ്ങളാണ് ജനറൽ അസംബ്ലിയിലുള്ളത്. അതിൽ 188 വോട്ടും നേടാനായത് ഇന്ത്യയുടെ അന്താരാഷ്്ട്ര തലത്തിലുള്ള പ്രസക്തി വിളിച്ചോതുന്നതാണ്. ഏഷ്യ-പസഫിക് റീജിയണിൽനിന്ന് 13 അംഗങ്ങളാണ് സമിതിയിലുള്ളത്. ആഫ്രിക്കയ്ക്കും 13 സീറ്റുകളുണ്ട്. കിഴക്കൻ യൂറോപ്പിന് ആറ് സീറ്റുകളും പടിഞ്ഞാറൻ യൂറോപ്പിന് ഏഴ് സീറ്റുകളുമുണ്ട്. ലാറ്റിനമേരിക്കയ്ക്കും കരീബിയൻ മേഖലയ്ക്കും എട്ടുവൂതം സീറ്റുകളും. മനുഷ്യാവകാശത്തിന് യാതൊരു വിലയും കൽപിക്കാത്ത രാജ്യങ്ങൾ കൗൺസിലിലുണ്ടെന്ന് ആരോപിച്ച് അമേരിക്ക ഇക്കൊല്ലമാദ്യം സമിതിയിൽനിന്ന് രാജിവെച്ചിരുന്നു.