- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇസ്രയേൽ-പാലസ്ത്യൻ സംഘർഷം ഉടനെ അവസാനിപ്പിക്കണം. യു.എൻ. സെക്രട്ടറി ജനറൽ
വാഷിങ്ടൺ ഡി.സി.: ഒരാഴ്ചയായി തുടർന്ന പശ്ചിമേഷ്യ സംഘർഷം ഉടനെ അവസാനിപ്പിക്കണമെന്ന യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസ് അഭ്യർത്ഥിച്ചു.
സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രയേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഞായറാഴ്ചയായിരുന്നുവെന്ന് ഗസ്സാ അധികൃതർ അറിയിച്ചു. 40 പേരാണ് ഒരൊറ്റ ദിവസം ഇവിടെ കൊല്ലപ്പെട്ടത്.
അനിശ്ചിതമായി സംഘർഷം തുടരുന്നത് റീജിയനെ അസ്ഥിരപ്പെടുത്തുമെന്ന് യു.എൻ. സെക്രട്ടറി പറഞ്ഞു. പുതിയ അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.തിങ്കളാഴ്ച രാവിലെ എൺപതോളം വ്യോമാക്രമണമാണ് ഗസ്സാ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ യിസ്രായേൽ നടത്തിയിട്ടുള്ള ഒരാഴ്ച സംഘർഷം പിന്നിടുമ്പോൾ 3000 റോക്കറ്റുകളാണ് ഗസ്സായിൽ നിന്നും ഇസ്രയേലിലേക്ക് കൊടുത്തുവിട്ടത്.
ഭയം കൂടാതെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നും, ഗസ്സായിലെ മാധ്യമ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർക്കപ്പെട്ടത് ആശങ്കയുളവാക്കുന്നതായും സെക്രട്ടറി ജനറൽ പറഞ്ഞു.
ഗസ്സയിൽ അനുഭവപ്പെടുന്ന ഫ്യൂവൽ ഷോർട്ടേജ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം താറുമാറാക്കുമെന്നും, യു.എൻ. ഗസ്സായിലേക്ക് ഫ്യൂവൽ അയക്കുന്നത് യിസ്രയേൽ അധികൃതർ തടയരുതെന്ന് യു.എൻ. ഡെപ്യൂട്ടി സ്പെഷൽ കോർഡിനേറ്റർ ലിൽ ഹേസ്റ്റിങ്സ് അഭ്യർത്ഥിച്ചു.
ഗസ്സായിൽ ഇതുവരെ 188 പേർ കൊല്ലപ്പെട്ടതിൽ 55 കുട്ടികളും, 33 സ്ത്രീകളും ഉൾപ്പെടുന്നു. 1230 പേർക്ക് പരിക്കേറ്റതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.