യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള അന്റോണിയോ ഗുട്ടെറസിന്റെ നിയമനം യുഎൻ പൊതുസഭ അംഗീകരിച്ചു. പത്തുവർഷത്തെ കാലാവധി പൂർത്തിയാക്കി സെക്രട്ടറി ബാൻ കി മൂൺ ഡിസംബർ 31നു സ്ഥാനമൊഴിയുമ്പോൾ ഗുട്ടെറസ് ചുമതലയേൽക്കും. പോർച്ചുഗീസ് മുൻ പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസിന്റെ കാലാവധി 2022 ഡിസംബർ 31 വരെയാണ്.

1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിപദം വഹിച്ച ഗുട്ടെറസ് പിന്നീട് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോർച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്.