- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറക്കം കുറഞ്ഞ ട്രൗസറുകളും വിചിത്രമായ ഹെയർകട്ടുമൊക്കെയായി ഷോപ്പിങ് മോളുകളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ; മക്കയിൽ മത ശാസനകൾക്ക് നിരക്കാത്ത വേഷം ധരിച്ചതിന് അറസ്റ്റിലായത് അമ്പതോളം പേർ
സൗദി അറേബ്യ: ഇറക്കം കുറഞ്ഞ ട്രൗസറുകളും വിചിത്രമായ ഹെയർകട്ടുമൊക്കെയായി ഷോപ്പിങ് മോളുകളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ. മത ശാസനകൾക്കും നിയമങ്ങൾക്കു നിരക്കാത്തതും സഭ്യമല്ലാത്തതുമായ വേഷ ഭൂഷാദികളുമായി ഷോപ്പിങ് കേന്ദ്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും കാണപ്പെട്ട 50 യുവാക്കളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മക്കയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് ഇസ്ലാമികതക്ക് നിരക്കാത്ത രീതിയിൽ വിചിത്രമായി തലമുടി ക്രമീകരിക്കുക, കഴുത്തിലും കൈകളിലും മാലകളും മറ്റും അണിയുക എന്നീ കുറ്റങ്ങൾക്കാണ്. വളരെ ഇറക്കം കുറഞ്ഞ ട്രൌസറുകൾ ധരിച്ചു കാണപ്പെട്ടവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായവരെ തുടർ നടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറും. രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലെത്തുമ്പോൾ അവർക്ക് മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയുടെ രാജ്യത്തെ മത ശാസനകളെ സംബന്ധിച്ചും അച്ചടക്കത്തെ സംബന്ധിച്ചും തെറ്റാ
സൗദി അറേബ്യ: ഇറക്കം കുറഞ്ഞ ട്രൗസറുകളും വിചിത്രമായ ഹെയർകട്ടുമൊക്കെയായി ഷോപ്പിങ് മോളുകളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ. മത ശാസനകൾക്കും നിയമങ്ങൾക്കു നിരക്കാത്തതും സഭ്യമല്ലാത്തതുമായ വേഷ ഭൂഷാദികളുമായി ഷോപ്പിങ് കേന്ദ്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും കാണപ്പെട്ട 50 യുവാക്കളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മക്കയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് ഇസ്ലാമികതക്ക് നിരക്കാത്ത രീതിയിൽ വിചിത്രമായി തലമുടി ക്രമീകരിക്കുക, കഴുത്തിലും കൈകളിലും മാലകളും മറ്റും അണിയുക എന്നീ കുറ്റങ്ങൾക്കാണ്. വളരെ ഇറക്കം കുറഞ്ഞ ട്രൌസറുകൾ ധരിച്ചു കാണപ്പെട്ടവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായവരെ തുടർ നടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറും.
രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലെത്തുമ്പോൾ അവർക്ക് മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയുടെ രാജ്യത്തെ മത ശാസനകളെ സംബന്ധിച്ചും അച്ചടക്കത്തെ സംബന്ധിച്ചും തെറ്റായ സന്ദേശമാണ് ഇത്തരക്കാർ പകർന്നു നൽകുന്നത് എന്നാണ് അധികൃതരുടെ അഭിപ്രായം.