- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്കം മുതൽ വീറ്റോ ചെയ്തു രക്ഷിച്ചിരുന്ന അമേരിക്ക കൈവിട്ടു; ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയത്തിനെതിരെ ഏകകണ്ഡമായി പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; സിയോണിസ്റ്റ് രാഷ്ട്രീയത്തിന് ഏറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിവ്
ന്യൂയോർക്ക്: വീറ്റോ ചെയ്തു സംരക്ഷിച്ചിരുന്ന യുഎസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലമിലെയും കുടിയേറ്റ പ്രശ്‌നത്തിൽ ഇസ്രയേലിനെതിരായ പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ അംഗീകാരം. 'രാജ്യാന്തരനിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്' ഇസ്രയേൽ കുടിയേറ്റമെന്നു കുറ്റപ്പെടുത്തിയ രക്ഷാസമിതി, 'കിഴക്കൻ ജറുസലം അടക്കം അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ എല്ലാ കുടിയേറ്റ പ്രവർത്തനങ്ങളും പൂർണമായും അടിയന്തരമായും നിർത്തണ'മെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതോടെ സിയോണിസ്റ്റ് രാഷ്ട്രീയത്തിന് ഏറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അമേരിക്ക വിട്ടുനിന്നതോടെ 15 അംഗ രക്ഷാസമിതിയിലെ മറ്റെല്ലാ രാജ്യങ്ങളും (140) പ്രമേയത്തെ പിന്തുണച്ചു. ദീർഘകാല സഖ്യകക്ഷിയായ യുഎസിന്റെ തീരുമാനം ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടിയായി. ഇസ്രയേൽ ഫലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളും രക്ഷാസമിതിയിൽ 1979 മുതൽ പതിവായി വീറ്റോ ചെയ്യുന്നതാണു യുഎസ് നയം. പ്രസിഡന്റ് ബറാക് ഒബാമയുടെ എട
ന്യൂയോർക്ക്: വീറ്റോ ചെയ്തു സംരക്ഷിച്ചിരുന്ന യുഎസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലമിലെയും കുടിയേറ്റ പ്രശ്‌നത്തിൽ ഇസ്രയേലിനെതിരായ പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ അംഗീകാരം. 'രാജ്യാന്തരനിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്' ഇസ്രയേൽ കുടിയേറ്റമെന്നു കുറ്റപ്പെടുത്തിയ രക്ഷാസമിതി, 'കിഴക്കൻ ജറുസലം അടക്കം അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ എല്ലാ കുടിയേറ്റ പ്രവർത്തനങ്ങളും പൂർണമായും അടിയന്തരമായും നിർത്തണ'മെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതോടെ സിയോണിസ്റ്റ് രാഷ്ട്രീയത്തിന് ഏറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അമേരിക്ക വിട്ടുനിന്നതോടെ 15 അംഗ രക്ഷാസമിതിയിലെ മറ്റെല്ലാ രാജ്യങ്ങളും (140) പ്രമേയത്തെ പിന്തുണച്ചു. ദീർഘകാല സഖ്യകക്ഷിയായ യുഎസിന്റെ തീരുമാനം ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടിയായി. ഇസ്രയേൽ ഫലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളും രക്ഷാസമിതിയിൽ 1979 മുതൽ പതിവായി വീറ്റോ ചെയ്യുന്നതാണു യുഎസ് നയം.
പ്രസിഡന്റ് ബറാക് ഒബാമയുടെ എട്ടു വർഷ ഭരണത്തിനിടെ ആദ്യമായാണു രക്ഷാസമിതിയിൽ ഇസ്രയേൽ വിരുദ്ധ പ്രമേയം തടയപ്പെടാതെ പോകുന്നത്. വാഷിങ്ടണിൽ മാസങ്ങളായി നടന്ന രഹസ്യ ചർച്ചകൾക്കൊടുവിലാണു പ്രമേയത്തിനു പച്ചക്കൊടി കാട്ടാൻ തീരുമാനമായത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായുള്ള ഒബാമയുടെ തണുപ്പൻബന്ധമാണ് ഒരു കാരണം. ഫലസ്തീൻഭൂമിയിൽ പണിത ആയിരക്കണക്കിനു വീടുകൾ സമീപകാലത്ത് നിയമവിധേയമാക്കാൻ ഇസ്രയേൽ പാർലമെന്റ് നടത്തിയ നീക്കവും ഒബാമ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.
രക്ഷാസമിതി പ്രമേയം തള്ളിക്കളഞ്ഞ ഇസ്രയേൽ, യുഎസ് നിലപാടിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. യുഎസിനോ യുഎൻ രക്ഷാസമിതിക്കോ ഇസ്രയേൽ ജനതയും ഇസ്രയേൽ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കാനാവില്ലെന്ന് ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു. ഒബാമയുടെ നീക്കത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജനുവരി 20നു ശേഷം യുഎൻ വിഷയത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നു ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനുവരി 20നാണു ട്രംപ് അധികാരമേൽക്കുന്നത്.