- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് ഉത്തരവ് വരും മുമ്പും നഴ്സുമാരെ കൂടി കേൾക്കണം; പുതുക്കിയ മിനിമം വേതനവിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ഹർജിയിൽ കക്ഷി ചേർന്ന് യുഎൻഎയും; റിട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു; കേസ് പരിഗണിക്കുന്നത് ഒരുമാസത്തിന് ശേഷം
കൊച്ചി:നഴ്‌സുമാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ യുഎൻഎയും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പുതുക്കിയ മിനിമം വേതനം സ്റ്റേ ചെയ്യണമെന്ന കേസിൽ കക്ഷി ചേരുന്നതിനുള്ള റിട്ട് ഹർജി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ച് ഉൾപ്പെടെ ഏതു സെഷനിലും കേസ് പരിഗണിച്ചാൽ യുഎൻഎയുടെ വാദമുഖം കൂടി കേട്ടതിന് ശേഷമെ കോടതിക്ക് ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയു എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മാനേജ്‌മെന്റ്കൾ സർക്കാറിനെ മാത്രം കക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബർ കമ്മീഷണറുടെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളയിരിന്നു.ആശുപത്രി മാനേജുമെന്റുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ മധ്യസ്ഥതയിൽ ചർച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. വി
കൊച്ചി:നഴ്‌സുമാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ യുഎൻഎയും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പുതുക്കിയ മിനിമം വേതനം സ്റ്റേ ചെയ്യണമെന്ന കേസിൽ കക്ഷി ചേരുന്നതിനുള്ള റിട്ട് ഹർജി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ച് ഉൾപ്പെടെ ഏതു സെഷനിലും കേസ് പരിഗണിച്ചാൽ യുഎൻഎയുടെ വാദമുഖം കൂടി കേട്ടതിന് ശേഷമെ കോടതിക്ക് ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയു എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മാനേജ്‌മെന്റ്കൾ സർക്കാറിനെ മാത്രം കക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബർ കമ്മീഷണറുടെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളയിരിന്നു.ആശുപത്രി മാനേജുമെന്റുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ മധ്യസ്ഥതയിൽ ചർച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി നടപടി.
വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകുന്നത് അപ്രായോഗികമാണെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിൽ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അവധിക്കാല പ്രത്യേക ഡിവഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.എന്നാൽ സുപ്രിം കോടതി നിയമിച്ച പ്രത്യേക സമിതി നിർദ്ദേശിച്ചതിനേക്കാളും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളും നൽകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ വിജ്ഞാപനം ഇപ്പോൾ സ്റ്റേ ചെയ്യാനാകില്ലെന്നും അവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്സുമാരുടെ ശമ്പളം ഇങ്ങനെ:- 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ- 20000 രൂപ, 50 മുതൽ 100 കിടക്കൾ വരെ- 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ- 29400 രൂപ, 200ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ- 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം.വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറൽ, ബിഎസ്സി നഴ്സുമാർക്ക് ഈ ശന്പളം ലഭിക്കും. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും.
ഡിഎ, ഇൻക്രിമെന്റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാർച്ച് 31ന് അന്തിമ വിജ്ഞാപമിറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശമ്പള പരിഷ്‌കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ വിജ്ഞാപനമിറക്കുന്നത് വൈകി. പക്ഷേ, ശമ്പള പരിഷ്‌കരിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അടക്കമുള്ള സംഘടനകൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ 24ന് ചേർത്തല കെവി എം ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ചും പ്രഖ്യാപിച്ചു.ഇതിനെ തുടർന്നാണ് വിജ്ഞാപനമിറക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 10നായിരുന്നു നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയത്. നഴ്‌സുമാരുടെ നീണ്ടകാലത്തെ സമരത്തിനു ശേഷമായിരുന്നു ഇത്. എന്നാൽ പല സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ഇത് നടപ്പാക്കാൻ തയ്യാറായിട്ടില്ല. ചില മാനേജ്‌മെന്റുകൾ ഇത് നടപ്പിലാക്കുകയും ചെയ്തു.