കാൺപൂർ: ക്യാൻസർ രോഗിയായ മകന് ദയാവധം നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ടപതി രാംനാഥ് കോവിന്ദിന് വീട്ടമ്മയുടെ കത്ത്. മകന് അർബുദ ബാധയാണെന്നും ചികിത്സാ ചെലവ് വഹിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാൺപൂരിൽ നിന്നുള്ള സ്ത്രീ രാഷ്ടപതിക്ക് കത്തയച്ചത്.

പത്ത് വയസ്സുള്ള മകന്റെ അർബുദ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു. എന്നാൽ തുക കണ്ടെത്താൻ തനിക്ക് സാധിച്ചില്ല. അതിനാലാണ് ദയാവധത്തിന് അനുമതി തേടുന്നതെന്ന് സ്ത്രീ കത്തിൽ വ്യക്തമാക്കുന്നു. അതേസമയം കുട്ടിയുടെ ചികിത്സയ്ക്കുള്ള സഹായം ലഭ്യമാക്കുമോ തുടങ്ങിയവ വ്യക്തിമാക്കിയുള്ള രാഷ്ട്രപതിയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.