ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരം. 86,000 ചതുരശ്രമീറ്റര്‍ സ്ഥലത്തെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഇത് ഏകദേശം 8.6 ഹെക്ടര്‍ അഥവാ 21.25 ഏക്കര്‍ സ്ഥലം വരും. ഐഎസ്ആര്‍ഒ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാത്.

മുന്‍പ് ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടല്‍ നടന്നതിന്റെ ശേഷിപ്പുകള്‍ വ്യക്തമാക്കുന്ന പഴയ ഉപഗ്രഹചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 2023 മേയില്‍ പകര്‍ത്തിയ ചിത്രമാണ്. പുതിയ ചിത്രങ്ങള്‍ റിസാറ്റ് ഉപഗ്രവും പഴയത് കാര്‍ട്ടോസാറ്റ്3 ഉപഗ്രഹവുമാണ് പകര്‍ത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്റെ ഉത്ഭവം.