- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങുമ്പോള്‍ വഴി തെറ്റി റോഡരികില്‍ നിന്ന സ്‌കൂട്ടര്‍ യാത്രികനെ കൊള്ളയടിച്ചു; രണ്ടംഗ സംഘം പോലീസ് പിടിയില്‍
തിരുവല്ല: അമ്പലപ്പുഴയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് യാത്രചെയ്യവേ വഴിതെറ്റി റോഡരികില്‍ സ്‌കൂട്ടറുമായി നിന്നയാളെ മര്‍ദ്ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികളെ പുളിക്കീഴ് പോലീസ് പിടികൂടി. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടുകൂടി പുളിക്കീഴ് പാലത്തിന് വടക്കുവശം റോഡരികില്‍ സ്‌കൂട്ടറുമായി നിന്ന വള്ളംകുളം സ്വദേശി രാജീവനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഫോണ്‍ പിടിച്ചു പറിച്ചു കടന്നത്. നെടുമ്പ്രം പൊടിയാടി ഏക്കര തെക്കേതില്‍ പൊറോട്ട രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാര്‍(40), പടിഞ്ഞാശ്ശേരില്‍ വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന പി.വി. ശിവാനന്ദന്‍ (56) […]
തിരുവല്ല: അമ്പലപ്പുഴയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് യാത്രചെയ്യവേ വഴിതെറ്റി റോഡരികില്‍ സ്‌കൂട്ടറുമായി നിന്നയാളെ മര്‍ദ്ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികളെ പുളിക്കീഴ് പോലീസ് പിടികൂടി. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടുകൂടി പുളിക്കീഴ് പാലത്തിന് വടക്കുവശം റോഡരികില്‍ സ്‌കൂട്ടറുമായി നിന്ന വള്ളംകുളം സ്വദേശി രാജീവനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഫോണ്‍ പിടിച്ചു പറിച്ചു കടന്നത്.
നെടുമ്പ്രം പൊടിയാടി ഏക്കര തെക്കേതില്‍ പൊറോട്ട രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാര്‍(40), പടിഞ്ഞാശ്ശേരില്‍ വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന പി.വി. ശിവാനന്ദന്‍ (56) എന്നിവരാണ് അറസ്റ്റിലായത്. പൊടിയാടി ജങ്ഷനില്‍ വച്ച് വഴി തെറ്റി മാവേലിക്കരയ്ക്കുള്ള റോഡിലൂടെ പോയ രാജീവ് സ്‌കൂട്ടര്‍ നിര്‍ത്തി ആശയക്കുഴപ്പത്തില്‍ നിന്നപ്പോഴായിരുന്നു ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ രാജേഷിനെ ആക്രമിച്ചത്. പ്രതികള്‍ ചേര്‍ന്ന് ദേഹമാസകലം മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. 12,000 രൂപ വില വരുന്നതാണ് മൊബൈല്‍ ഫോണ്‍.
പോലീസ് ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐമാരായ സുരേന്ദ്രന്‍, കുരുവിള, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഓ അനീഷ്, സി.പി.ഓമാരായ അനില്‍കുമാര്‍, സുജിത് പ്രസാദ് എന്നിവരടങ്ങിയ സംഘം പ്രതികളെ വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
മോഷ്ടിച്ചെടുത്ത ഫോണും ഇവരില്‍ നിന്ന് പിടികൂടി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പുളിക്കീഴ് കടവിന് താഴെ തടിമില്ലില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഇയാള്‍ പുളിക്കീഴ് സ്റ്റേഷനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.