- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 22 കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി ഫൈസലിനെ പൊലീസ് പിടികൂടി. സമീപത്തെ സീറ്റിലിരുന്ന ഇയാള്‍ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഉള്ള്യേരി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട സമയത്ത് ഇയാള്‍ യുവതിയെ കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാളെ മറ്റ് യാത്രക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് […]
കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 22 കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി ഫൈസലിനെ പൊലീസ് പിടികൂടി. സമീപത്തെ സീറ്റിലിരുന്ന ഇയാള്‍ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഉള്ള്യേരി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട സമയത്ത് ഇയാള്‍ യുവതിയെ കയറിപിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ ഇയാളെ മറ്റ് യാത്രക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.