- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷം ഒഴിവാക്കിയാല്‍ സാമ്പത്തിക ദുരന്തമെന്ന് പട്ടാഭിരാമന്‍; വയറ്റത്തടിക്കരുതെന്ന് സ്റ്റേജ് കലാകാരന്മാരും; സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ്
കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം ഒഴിവാക്കുന്നതിനെതിരെ വ്യാപാര- വ്യവസായ ലോകത്തുനിന്ന് കടുത്ത എതിര്‍പ്പ്. വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം ഒഴിവാക്കിയാല്‍ വലിയ സാമ്പത്തിക ദുരന്തം ഉണ്ടാകുമെന്ന് പ്രമുഖ വ്യവസായിയും, കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. സംഘടനയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിലേക്ക് ഇനിയും സഹായം നല്കാന്‍ ഓണക്കച്ചവടം ഉണ്ടാകണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിശേഷ ദിവസങ്ങള്‍ക്ക് മുന്‍പായി നഗരത്തില്‍ താല്‍ക്കാലിക […]
കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം ഒഴിവാക്കുന്നതിനെതിരെ വ്യാപാര- വ്യവസായ ലോകത്തുനിന്ന് കടുത്ത എതിര്‍പ്പ്. വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം ഒഴിവാക്കിയാല്‍ വലിയ സാമ്പത്തിക ദുരന്തം ഉണ്ടാകുമെന്ന് പ്രമുഖ വ്യവസായിയും, കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. സംഘടനയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലേക്ക് ഇനിയും സഹായം നല്കാന്‍ ഓണക്കച്ചവടം ഉണ്ടാകണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിശേഷ ദിവസങ്ങള്‍ക്ക് മുന്‍പായി നഗരത്തില്‍ താല്‍ക്കാലിക കടയ്ക്ക് നികുതി ഈടാക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു. ഓണാഘോഷം ഒഴിവാക്കരുതെന്ന അഭിപ്രായം നേരത്തെ പലരും പങ്കുവെച്ചിട്ടുണ്ട്.
കേരളത്തില്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുമ്പോള്‍ കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാവുമെന്ന് നേരത്തെ ഈ മേഖലയിലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓണക്കാലത്തെ വരുമാനം കൊണ്ടാണ് ഒരു വര്‍ഷം ജീവിക്കുന്നതെന്ന് ചെറുകിട കലാകാരന്‍മ്മാരില്‍ പലരും എഴുതിയിരുന്നു. ഒരുപോസ്റ്റ് ഇങ്ങനെയാണ്-"വയനാട് സംഭവത്തിന് ശേഷം ഇവിടെ സിനിമാ ഓടുന്നുണ്ട്. ടിവി പരിപാടികള്‍ അതുപോലെത്തന്നെ നടക്കുന്നുണ്ട്. ആളുകള്‍ ട്രിപ്പ് പോകുന്നുണ്ട്. പക്ഷെ കേരളത്തില്‍ എന്തു ദുരന്തം വന്നാലും കുറേ സ്റ്റേജ് കലാകാരന്മാരുടെ പ്രോഗ്രാം മുടങ്ങും. അല്ലാതെ വലിയവന്മാര്‍ക്കൊന്നും ഒരു കുഴപ്പവും ഇല്ല".
കലാകാരന്മാര്‍ ഓണ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്ന കമ്മിറ്റിക്കാര്‍ക്ക് ഒരു തുറന്ന കത്ത് എന്ന പേരില്‍ ഒരു പോസ്റ്റും സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അത് ഇങ്ങനെയാണ്: 'സ്നേഹമുള്ള കമ്മിറ്റി സുഹൃത്തുക്കളെ, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും പോലെ നമുക്കും ആ ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്താം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കലാകാരന്മാര്‍ക്ക് വേണ്ടി രണ്ടു വാക്ക് പറഞ്ഞു കൊള്ളട്ടെ. ഒരു ഉത്സവ സീസണ്‍ എന്നു പറയുന്നത് ഏകദേശം അഞ്ചു മാസക്കാലമാണ്. ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച ഏപ്രില്‍ അവസാനത്തോടുകൂടി കേരളത്തിലെ ഉത്സവങ്ങള്‍ എല്ലാം തന്നെ അവസാനിക്കുന്നു.
ഈ സമയത്തെ വരുമാനം കൊണ്ട് മാത്രമാണ് കേരളത്തിലെ കലാകാരന്മാര്‍ ഒരു വര്‍ഷക്കാലം ജീവിക്കുന്നത്. ഏപ്രില്‍ അവസാനം അല്ലെങ്കില്‍ മെയ് ആദ്യം പ്രോഗ്രാം അവസാനിച്ചാല്‍ പിന്നീടുള്ള മഴക്കാലം മുഴുവനും സീസണ്‍ പ്രോഗ്രാമില്‍ നിന്നും സൂക്ഷിച്ചു വച്ചതും, പലരില്‍ നിന്നും കടം വാങ്ങിയുമാണ് അവരുടെ കുടുംബം പുലരുന്നത്. കലാകാരന്മാരുടെ ആകെയുള്ള പ്രതീക്ഷ ഓണക്കാലത്തെ പ്രോഗ്രാമുകളാണ്. എന്നാല്‍ ഇപ്പോള്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പല കമ്മിറ്റിക്കാരും ഓണ പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതായി അറിയുന്നു. പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിലൂടെ വലിയൊരു ചാരിറ്റിയാണ് ചെയ്യുന്നത്.
നിങ്ങള്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോള്‍ ഏതാണ്ട് അന്‍പതോളം കുടുംബങ്ങളാണ് അതുകൊണ്ട് കഴിയുന്നത് (കലാകാരന്മാര്‍, സൗണ്ട് ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ്, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍). നിങ്ങള്‍ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിന്റെ വരുമാനം കൊണ്ട് ഒരു കുടുംബത്തിന് മൂന്നോ നാലോ ദിവസം ജീവിക്കുവാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ 200 ആളുകള്‍ക്ക് ഒരു ദിവസത്തെ നിങ്ങളുടെ ഒരു പ്രോഗ്രാം മൂലം ജീവിക്കുവാന്‍ സാധിക്കും അത് നിങ്ങള്‍ ചെയ്യുന്ന ഒരു വലിയ പുണ്യമാണ്.
ഏറെ പ്രതീക്ഷയോടെ ഓണക്കാലം കാത്തിരിക്കുന്ന കലാകാരന്മാരുടെ പ്രതീക്ഷയില്‍ ഇരുള്‍ നിറയ്ക്കരുത് . ഒരുപാട് സഹിക്കുന്നവരാണ് കലാകാരന്മാര്‍. പ്രളയം വന്നാലും കൊറോണ വന്നാലും ഉരുള്‍പൊട്ടല്‍ ഉണ്ടായാലും ആദ്യം നിര്‍ത്തലാക്കുന്നത് കലാപരിപാടികള്‍ ആണ്. വയനാടിനെ ചേര്‍ത്തുനിര്‍ത്താന്‍ ഒട്ടേറെ സുമനസ്സുകള്‍ ഉണ്ട്. നമുക്കും അവരെ ചേര്‍ത്ത് നിര്‍ത്താം. അതോടൊപ്പം കലാകാരന്മാരായ ഞങ്ങളെയും നിങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തണമേ. പ്രകൃതിയുടെ താണ്ഡവത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാട്ടിലെ പ്രിയ സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടും നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടും കലാകാരന്മാര്‍'."- ഇങ്ങനൊണ് പോസ്റ്റ് ആവസാനിക്കുന്നത്്.
ഓണം ആഘോഷിക്കണ്ട എന്ന തീരുമാനം ചിലരെ മാത്രം ബാധിക്കുന്ന രീതിയില്‍ ആവരുത് എന്നും വിമര്‍ശനമുണ്ട്. ഒരു നിശ്ചിത കാലയളവ് വരെ തീയേറ്ററില്‍ സിനിമാ ഷോ നടത്താതിരിക്കുമോ?. ബിവറേജില്‍ മദ്യം വില്‍ക്കാതിരിക്കുമോ? ഓണം ബംബര്‍ ലോട്ടറി വേണ്ടെന്ന് വെക്കുമോ? ഓണം കഴിയുമ്പോള്‍ ഇവിടെ മദ്യം വിറ്റതിന്റെ കണക്ക് നോക്കുമ്പോ ഏകദേശം അറിയാം ഓണം ആഘോഷിച്ചോ ഇല്ലയോ എന്നും പലരും ചൂണ്ടിക്കാട്ടുന്നു.