ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്‌കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. എന്നാല്‍ പഴയ സ്‌കീമിലുള്ളവര്‍ക്ക് ആനുകൂല്യമൊന്നും ലഭിക്കില്ല.

ആദായ നികുതി, സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കിയെന്നതാണ് ശ്രദ്ധേയം. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് നേട്ടമുണ്ടാകും. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുകയും ചെയ്തു. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75,000 രൂപയാക്കി. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

ആദായ നികുതി ഇങ്ങനെ (പുതിയ നികുതി സമ്പ്രദായത്തില്‍)
മൂന്നുലക്ഷം വരെനികുതിയില്ല
3-7 ലക്ഷം വരെ5%
7-10 ലക്ഷം വരെ10 %
10-12 ലക്ഷം15 %
12-15 ലക്ഷം20 %
15 ലക്ഷത്തിന് മുകളില്‍30 %

പുതിയ സ്‌കീമില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ആദായനികുതിയില്‍ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.

ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കില്ല. ഓഹരികള്‍ തിരിച്ചു വാങ്ങുമ്പോള്‍ ചുമത്തുന്ന നികുതി കൂട്ടുകയും ചെയ്തു. സെക്യൂരിറ്റി ടാക്‌സും കൂട്ടി. എയ്ഞ്ചല്‍ ടാക്‌സ് ഒഴിവാക്കി. കാപ്പിറ്റല്‍ ഗെയിന്‍സ് നികുതിയുടെ പരിധി ഉയര്‍ത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം.

വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ്. ഇതുവഴി തൊഴില്‍ ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും.