- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ മുന്നറിയിപ്പും സമ്മർദ്ദവും ഫലിച്ചു; ഹാഫിസ് സയീദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; നിർണായകമായത് യുഎൻ സുരക്ഷാ കൗൺസിലിന്റെ ഇടപെടൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ മാതൃരാജ്യം തീവ്രവാദിയായി പ്രഖ്യാപിച്ചത് പാക്കിസ്ഥാനെ 'ഗ്രേ' പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയതോടെ
ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒരാളായ ജമാഅത്തു ദഅവയുടെ നേതാവ് ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഭീകരവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൂടിയായ സയീദ് കാശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിക്കുന്ന വ്യക്തിയാണെന്ന് ഇന്ത്യ നിരന്തരം പറഞ്ഞിരുന്നു. ആഗോള സമ്മർദ്ദത്തെ തുടർന്നാണ് പാക്കിസ്ഥാന്റെ നടപടി. ഇത് ഇന്ത്യയുടെ നേട്ടമായും വിലയിരുത്തപ്പെടുന്നു. യു.എൻ സുരക്ഷാ കൗൺസിൽ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളിൽ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയിൽ പാക് പ്രസിഡന്റ് മംമ്നൂൻ ഹുസൈൻ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വ, ലഷ്‌കറെ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടും. 1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷൻ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് യോഗം പാരിസിൽ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെ
ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒരാളായ ജമാഅത്തു ദഅവയുടെ നേതാവ് ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഭീകരവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൂടിയായ സയീദ് കാശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിക്കുന്ന വ്യക്തിയാണെന്ന് ഇന്ത്യ നിരന്തരം പറഞ്ഞിരുന്നു. ആഗോള സമ്മർദ്ദത്തെ തുടർന്നാണ് പാക്കിസ്ഥാന്റെ നടപടി. ഇത് ഇന്ത്യയുടെ നേട്ടമായും വിലയിരുത്തപ്പെടുന്നു.
യു.എൻ സുരക്ഷാ കൗൺസിൽ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളിൽ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയിൽ പാക് പ്രസിഡന്റ് മംമ്നൂൻ ഹുസൈൻ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വ, ലഷ്‌കറെ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടും.
1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷൻ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് യോഗം പാരിസിൽ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെ 'ഗ്രേ' പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയും അമേരിക്കയും യോഗത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന. ഫെബ്രുവരി 18 മുതൽ 23 വരെയാണ് യോഗം. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വയുടെ ആസ്ഥാന മന്ദിരത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകൾ നീക്കം ചെയ്തിരുന്നു.
സയീദിനെ 2008 മേയിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്. ഭീകരർക്കു നൽകിവരുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന് യുഎസും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇത് കേൾക്കാത്ത് മട്ട് നടിക്കുകയായിരുന്നു. സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കിയതുൾപ്പെടെയുള്ള നടപടികളിലേക്ക് യുഎസ് അടുത്തിടെ കടന്നതോടെയാണ് പാക്കിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ കർശനമാക്കിത്തുടങ്ങിയത്.
യുഎസ് ഒരുകോടി ഡോളർ തലയ്ക്കു വിലയിട്ടിരിക്കുന്ന സയീദ് പാക്കിസ്ഥാനിൽ ജനുവരി മുതൽ വീട്ടുതടങ്കലിലായിരുന്നു. എന്നാൽ കേസുകൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന ന്യായം പറഞ്ഞു കഴിഞ്ഞമാസം 24ന് ഇയാളെ സ്വതന്ത്രനാക്കി. 166 പേർ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ആക്രമത്തിന്റെ വാർഷികദിനത്തിനു തൊട്ടുമുൻപാണു മോചിപ്പിച്ചത്. സയീദിനെതിരെ മതിയായ തെളിവുകളില്ലെന്ന മുടന്തൻ ന്യായവും പാക്ക് കോടതി ഉന്നയിച്ചു. ഇയാളുടെ പങ്കു തെളിയിക്കുന്ന ഒട്ടേറെ രേഖകൾ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിരുന്നു.
ജമ്മു കശ്മീരിൽ ഭീകരവാദ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി സർക്കാരിനെതിരെ യുദ്ധത്തിനു കോപ്പുകൂട്ടുകയാണെന്നു വ്യക്തമാക്കി 12 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം തയ്യാറാക്കിയപ്പോൾ അതിൽ പേര് ഉൾപ്പെട്ടത് ഹാഫിസ് സയീദിന്റേതുമായിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ മേധാവി കൂടിയാണ് ഹാഫിസ് സയീദ്.