- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതിക്കായി കടലിനടിയിൽ തിരച്ചിൽ; ലൈറ്റ് ഹൗസ് ബീച്ചിനും ഗ്രോവ് ബീച്ചിനും സമീപം തിരച്ചിൽ നടത്തുന്നത് നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ; ലിഗയെ ഏറ്റവും ഒടുവിൽ കണ്ടത് ലൈറ്റ് ഹൗസ് ബീച്ചിന് സമീപം
തിരുവനന്തപുരം: കോവളത്ത് നിന്ന് കാണാതായ ലാറ്റ്‌വിയൻ യുവതി ലിഗ സ്‌ക്രോമാന് വേണ്ടി കടലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ തുടങ്ങി.ലൈറ്റ് ഹൗസ് ബീച്ചിനും ഗ്രോവ് ബീച്ചിനും സമീപമായാണ് തിരച്ചിൽ.കടലിനടിയിലെ വസ്തുക്കൾ കണ്ടെത്താനുള്ള സോണാർ സംവിധാനമാണ് ഉപയോഗിക്കുന്നത്. വ്യോമസേനാ വിമാനം എഎൻ 32 വിമാനത്തിലാണ് നാവികസേനാ മുങ്ങൽ വിദഗ്ധരെത്തിയത്.അണ്ടർ വാട്ടർ സോണാർ അടക്കമുള്ള ഉപകരണങ്ങളുമായി അഞ്ചു ആഴക്കടൽ മുങ്ങൽ വിദഗധരാണെത്തിയത്.സംസ്ഥാന സർക്കാരാണ് തിരച്ചിലിനായി നാവികസേനയെയും വ്യോമസേനയെയും സമീപിച്ചത്. അതിനിടെ, ലിഗയുടെ ഭർത്താവ് ആഡ്രൂസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക സമനില തെറ്റിയ നിലയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം അഡ്‌മിറ്റ് ചെയ്തു. ലിത്വാനിയയിലെ ഡബ്ളിൻ സ്വദേശിനിയായ ലിഗ സറോമോനയെ(33) ഈ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികിൽസയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്
തിരുവനന്തപുരം: കോവളത്ത് നിന്ന് കാണാതായ ലാറ്റ്‌വിയൻ യുവതി ലിഗ സ്‌ക്രോമാന് വേണ്ടി കടലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ തുടങ്ങി.ലൈറ്റ് ഹൗസ് ബീച്ചിനും ഗ്രോവ് ബീച്ചിനും സമീപമായാണ് തിരച്ചിൽ.കടലിനടിയിലെ വസ്തുക്കൾ കണ്ടെത്താനുള്ള സോണാർ സംവിധാനമാണ് ഉപയോഗിക്കുന്നത്.
വ്യോമസേനാ വിമാനം എഎൻ 32 വിമാനത്തിലാണ് നാവികസേനാ മുങ്ങൽ വിദഗ്ധരെത്തിയത്.അണ്ടർ വാട്ടർ സോണാർ അടക്കമുള്ള ഉപകരണങ്ങളുമായി അഞ്ചു ആഴക്കടൽ മുങ്ങൽ വിദഗധരാണെത്തിയത്.സംസ്ഥാന സർക്കാരാണ് തിരച്ചിലിനായി നാവികസേനയെയും വ്യോമസേനയെയും സമീപിച്ചത്.
അതിനിടെ, ലിഗയുടെ ഭർത്താവ് ആഡ്രൂസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക സമനില തെറ്റിയ നിലയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം അഡ്‌മിറ്റ് ചെയ്തു.
ലിത്വാനിയയിലെ ഡബ്ളിൻ സ്വദേശിനിയായ ലിഗ സറോമോനയെ(33) ഈ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികിൽസയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിൽ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ലിഗയെ കോവളത്തുകൊണ്ടിറക്കിയതായി ഓട്ടോഡ്രൈവർ മൊഴി നൽകിയിരുന്നു.
കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ലിഗ. ഇതിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാൻ ചെയ്തിരുന്നത്. ഫെബ്രുവരി മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ബസിലാണ് ആലപ്പുഴയിലേക്ക് പോയത്. പിന്നീട് അവിടെ നിന്നും കൊല്ലത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു.
അമൃതാനന്ദമയിയുടെ കടുത്ത ഭക്തയും അനുയായിയുമാണ് ലിഗ സ്‌ക്രോമാൻ. കടുത്ത വിഷാദ രോഗികൂടിയായ ലിഗ കുറച്ച് ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് വള്ളിക്കാവിലെ ആശ്രമത്തിലെത്തിയത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ തങ്ങണമെന്ന് കരുതിയെങ്കിലും അത് സാധിച്ചില്ല. രാത്രിയിൽ ഉറങ്ങാനാവാത്ത വിധം അമ്പലത്തിലേയും ആശ്രമത്തിലേയും പാട്ടും ബഹളവും കാരണം ലിഗയും സഹോദരിയും അവിടെ നിന്ന് വർക്കലിയലേക്കും പിന്നീട് പോത്തൻകോട് ധർമ എന്ന ചിക്തസാ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ആറാഴ്ചത്തോളം യോഗയും മറ്റു ചിക്ത്‌സയുമാണ് ഉദ്ദേശിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ചികിത്സയിൽ മെച്ചവുമുണ്ടായിരുന്നു.
കഴിഞ്ഞ മാസം 14ന് രാവിലെ 8 മണിക്കാണ് യോഗയ്ക്ക് പോകാനായി തയ്യാറായി നിന്നത്.സഹോദരി ഇലീസ് ബാത് റൂമിൽ പോയി മടങ്ങി വന്നപ്പോൾ അവളം കാണുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശ്രമത്തിലെ ചിലരേയും കൂട്ടി അന്വേഷിച്ചിറങ്ങി. അവളുടെ പഴ്‌സും പാസ്‌പോർട്ടും മൊബൈൽഫോണും എല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു. പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് അവൾ ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ബീച്ചിലേക്ക് പോയി എന്നും കോവളത്തേക്കാണ് പോയത് എന്നും മനസ്സിലാക്കിയത്. ലീഗയെ അന്വേഷിച്ച് ആൻഡ്രൂവും ഇലിസയും തലസ്ഥാനത്താകെ ഫോട്ടോയുമായി നടക്കുന്നത് നാട്ടുകാരുടെ മനസിനെ സ്പർശിച്ച കാഴ്ചയായിരുന്നു.അതിനിടെ ആൻഡ്രുവിനും മനസ്സിന്റെ താളമ തെറ്റി.