പെർത്ത്: ഓസ്‌ട്രേലിയയിൽ ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നത് ക്യൂൻസ് ലാൻഡിലാണെന്ന് റിപ്പോർട്ട്. ജനുവരി അവസാനത്തെ കണക്ക് അനുസരിച്ച് ഇവിടെ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 28.4 ശതമാനമാണ്. towns of Cape York, Aurukun, Weipa, Mount Isa, Longreach, Charleville എന്നീ പ്രദേശങ്ങളുൾപ്പെടുന്ന മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ന്യൂ സൗത്ത് വേൽസിലെ ഹണ്ടർ വാലിയാണ്.  ഇവിടെ 21.8 ശതമാനമാണ് നിരക്ക്.

പെർത്തിലെ വടക്കൻ മേഖലകളിൽ ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ ശക്തമാകുന്നതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. 15നും 24നും മധ്യേ പ്രായമുള്ള പടിഞ്ഞാറൻ ഓസ്‌ട്രേലിയക്കാരായ 10.7 ശതമാനം പേരും ജനുവരി മുതൽ തൊഴിൽ ചെയ്യുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മൊത്തം തൊഴിലില്ലായ്മ നിരക്കിനെക്കാൾ ഇരട്ടിയാണെന്നാണ് ബ്രദർഹുഡ് ഓഫ് സെന്റ് ലോറൻസ് എന്ന സംഘടന വെളിപ്പെടുത്തുന്നത്.

2008-ലെ ആഗോള മാന്ദ്യ സമയത്തെ നിരക്കിനെക്കാൾ കൂടുതലാണിത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത് പെർത്തിന്റെ പടിഞ്ഞാറൻ പ്രാന്തപദേശങ്ങളായ Yanchep, Wanneroo, Joondalup, Osborne Park എന്നിവിടങ്ങളിലാണ്. ഇവിടെ 14.5 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. അതേസമയം വീറ്റ്‌ബെൽറ്റ് മേഖലയിൽ 12.6 ശതമാനവും പിൻജാറ, കൂളപ്പ് എന്നിവയുൾപ്പെടുന്ന മാണ്ഡുറാ മേഖലയിൽ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ 11.9 ശതമാനവുമാണ്. പെർത്തിന്റെ മധ്യഭാഗങ്ങളിൽ 11.6 ശതമാനമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തുന്നത്.

മറ്റു പ്രായത്തിലുള്ളവരെക്കാൾ ചെറുപ്പക്കാരാണ് തൊഴിലില്ലായ്മയ്ക്ക് കൂടുതലും ഇരകളാകുന്നതെന്ന് ബ്രദർഹുഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടോണി നിക്കോൾസൺ വ്യക്തമാക്കി. ദേശീയ വ്യാപകമായി ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 12.2 ശതമാനമാണ്. 2014 ഡിസംബറിൽ 14 ശതമാനമായിരുന്നതാണ് ഇപ്പോൾ 12.2 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്. ലേബർ മാർക്കറ്റിൽ 258,000 ഓളം ചെറുപ്പക്കാർക്ക് തൊഴിൽ നേടാൻ സാധിക്കുന്നില്ല എന്നത് ഏറെ ഖേദകരമായ വസ്തുതയാണെന്നും ടോണി നിക്കോൾസൺ പറയുന്നു.