- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു; ഡോളർ ശക്തിപ്പെട്ടു; സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ അയവ്
മെൽബൺ: തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും താഴ്ന്നത് ഡോളർ ശക്തിപ്രാപിക്കുന്നതിനും കാരണമായി. നേരത്തെ പ്രവചിച്ചിരുന്ന നിരക്കായ 6.4 ശതമാനത്തിലും താഴ്ന്ന് 6.3 ശതമാനത്തിൽ തൊഴിലില്ലായ്മ എത്തിയത് ജോബ് മാർക്കറ്റിൽ ഉണർവ് സൃഷ്ടിച്ചിട്ടുമുണ്ട്. 15,600 തൊഴിലുകൾ കൂടി ചേർക്കപ്പെട്ടതും തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതുമാണ് തൊഴിലില്ലായ്മ നിരക്
മെൽബൺ: തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും താഴ്ന്നത് ഡോളർ ശക്തിപ്രാപിക്കുന്നതിനും കാരണമായി. നേരത്തെ പ്രവചിച്ചിരുന്ന നിരക്കായ 6.4 ശതമാനത്തിലും താഴ്ന്ന് 6.3 ശതമാനത്തിൽ തൊഴിലില്ലായ്മ എത്തിയത് ജോബ് മാർക്കറ്റിൽ ഉണർവ് സൃഷ്ടിച്ചിട്ടുമുണ്ട്. 15,600 തൊഴിലുകൾ കൂടി ചേർക്കപ്പെട്ടതും തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതുമാണ് തൊഴിലില്ലായ്മ നിരക്കിൽ ഇടിവു വരാൻ ഇടയായത്.
മൊത്തത്തിൽ 28 സാമ്പത്തിക വിദഗ്ധരാണ് തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തിൽ തന്നെ നിലനിൽക്കും എന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഒരു ചെറിയ വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ നിരക്കിൽ ഇടിവു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. തൊഴിലില്ലായ്മ നിരക്കിൽ ഇടിവു നേരിട്ടതോടെ ഓസ്‌ട്രേലിയൻ ഡോളറും ശക്തിപ്രാപിച്ചു തുടങ്ങി. 75.6 യുഎസ് സെന്റിലായിരുന്ന ഓസ്‌ട്രേലിയൻ ഡോളർ പെട്ടെന്നു തന്നെ 76.06 സെന്റിലേക്ക് ഉയരുകയായിരുന്നു. പിന്നീട് വീണ്ടും 76.2 സെന്റിലേക്ക് ശക്തിപ്പെടുകയും ചെയ്തു.
തൊഴിൽ മാർക്കറ്റിൽ 10,300 ഫുൾ ടൈം ജോലിയും 5,300 പാർട്ട് ടൈം ജോലിയും കണ്ടെത്താനായിട്ടുണ്ടെന്നതാണ് മറ്റൊരു പ്രധാനകാര്യം. മാത്രമല്ല, ഫെബ്രുവരിയിൽ ശരാശരി ജോലി സമയം 0.8 ശതമാനമായി ഉയർന്നിട്ടുമുണ്ടെന്ന് കണ്ടെത്തി. രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും സൗത്ത് ഓസ്‌ട്രേലിയയിൽ ഇപ്പോഴും തൊഴിലില്ലായ്മ നിരക്ക് വർധിച്ച തോതിൽ തന്നെ തുടരുകയാണ്. ഇവിടെ 1400 തൊഴിലുകൾ കൂടി നഷ്ടപ്പെടുകയും തൊഴിൽ അന്വേഷകരുടെ എണ്ണം വർധിക്കുകയും ചെയ്തത് തൊഴിലില്ലായ്മ നിരക്ക് കൂടിയ തോതിൽ തന്നെ തുടരാൻ കാരണമായി.
ന്യൂസൗത്ത് വേൽസിലും തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞമാസം ഇവിടെ 1200 തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മൈനിങ് സംസ്ഥാനങ്ങളായ ക്യൂൻസ് ലാൻഡിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർധിച്ചു തന്നെയാണ്. തൊഴിൽ അന്വേഷകരുടെ എണ്ണം കൂടിയാണ് ഇവിടെ നിരക്ക് വർധിച്ചു തന്നെ നിൽക്കാൻ കാരണം.
അതേസമയം വിക്ടോറിയയിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്തിയത്. 6.6 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുറയുകയായിരുന്നു. കൂടാതെ 9000 ജോലികൾ കൂടി ഇക്കോണമിയിലേക്ക് ചേർക്കപ്പെടുകയും ചെയ്തു. ടാസ്മാനിയയിലും തൊഴിലില്ലായ്മ നിരക്കിൽ ഇടിവു വന്നിട്ടുണ്ട്. 6.6 ശതമാനമായിരുന്നത് 6.5 ശതമാനായാണ് കുറഞ്ഞിട്ടുള്ളത്.