മെൽബൺ: ഓസ്േ്രടലിയയിൽ ഇത് തൊഴിലിന് മോശം കാലമാണെന്നാണ് തോന്നുന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് ഫിഗേർസിന്റെ കണക്കനുസരിച്ച് പുതിയതായി 21,600 മുഴുവൻ സമയ തൊഴിലുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. പക്ഷേ...എന്നാൽ അതേ സമയം 51,300 പാർട്ട് ടൈം തൊഴിലസവരങ്ങൾ നഷ്ടപ്പെട്ടിരിക്കുകയുമാണ്. ഏകദേശം 30,000തൊഴിലസരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണിത് വ്യക്തമാക്കുന്നത്.

ഈ കണക്കുകൾ പുറത്ത് വന്നതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ഡോളർ 88 യുഎസ് സെന്റ്‌സിനും താഴെപ്പോയിരിക്കുകയാണ്. എന്നാൽ അതിന് മുമ്പ് 88.3 യുഎസ് സെന്റിന് തുല്യമായിരുന്നു ഓസ്‌ട്രേലിയൻ ഡോളറിന്റെ മൂല്യം. 1999 മുതൽ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് സീസണലി അഡ്ജസ്റ്റഡായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച കണക്കുകളിലൂടെ മനസ്സിലാക്കാനാകുന്നത്. അതാതയത് 1999 ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 7.10 ശതമാനമായിരുന്നു. എന്നാൽ അതേ വർഷം മെയ് ആയപ്പോഴേക്കും അത് ഏഴ് ശതമാനമായി. 2000ത്തിൽ അത് ആറ് ശതമാനമായി താഴ്ന്നു. 2002ൽ അത് 7.20 ശതമാനത്തിലേക്ക് വർധിച്ചു. എന്നാൽ അവിടുന്നിങ്ങോട്ട് 2008 മാർച്ച് വരെയുള്ള കാലഘട്ടത്തിനിടെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ താഴ്ചയായിരുന്നു ദൃശ്യമായതെന്ന് കാണാം.

2008 മാർച്ചാകുമ്പോഴേക്കും ഇത് വെറും നാല് ശതമാനത്തിലെത്തിയിരുന്നു. അതേ വർഷം മെയിൽ അത് 4.30 ശതമാനമായെങ്കിലും ഓഗസ്റ്റിൽ അത് വീണ്ടും നാല് ശതമാനമായി താഴുകയായിരുന്നു. പിന്നീട് കുറച്ച് കാലം തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിക്കുന്ന പ്രവണതായിരുന്നു. 2009 ജൂണിൽ ഇത് 5.90 ശതമാനത്തിലെത്തിച്ചേർന്നു. പിന്നീട് ക്രമേണ താഴ്ന്ന് 2011 ജൂണിൽ 4.90 ശതമാനത്തിലെത്തി. പിന്നീട് ക്രമേണ ഏറിയും കുറഞ്ഞും നീങ്ങിയ തൊഴിലില്ലായ്മ നിരക്ക്  2014 സെപ്റ്റംബറിൽ 6.10ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്.