- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസിസി രാജ്യങ്ങളിൽ പെട്രോളിയം വില ഏകീകരിക്കാനുള്ള പദ്ധതികൾ പരിഗണനയിൽ; ജിസിസി മന്ത്രിമാരുടെ യോഗം 11ന് കുവൈറ്റിൽ
ദോഹ: പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിസിസി രാജ്യങ്ങളിൽ വില ഏകീകരിക്കാനുള്ള പദ്ധതികൾ പരിഗണനയിൽ. പെട്രോളിയം വില ഏകീകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അംഗരാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ്, ഒമാൻ എന്നിവ പഠനം തുടങ്ങി. ഇതു സംബന്ധിച്ച് ജിസിസി മന്ത്രിതല യോഗം 11ന് കുവൈറ്റിൽ ചേരും. കുവൈറ്റിൽ ചേരുന്ന യോഗത്തിൽ മറ്റു അജണ്
ദോഹ: പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിസിസി രാജ്യങ്ങളിൽ വില ഏകീകരിക്കാനുള്ള പദ്ധതികൾ പരിഗണനയിൽ. പെട്രോളിയം വില ഏകീകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അംഗരാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ്, ഒമാൻ എന്നിവ പഠനം തുടങ്ങി. ഇതു സംബന്ധിച്ച് ജിസിസി മന്ത്രിതല യോഗം 11ന് കുവൈറ്റിൽ ചേരും.
കുവൈറ്റിൽ ചേരുന്ന യോഗത്തിൽ മറ്റു അജണ്ടകൾ ചർച്ച ചെയ്യുമെങ്കിലും പെട്രോളിയം വില ഏകീകരണമായിരിക്കും മുഖ്യ വിഷയം. പെട്രോളിയം സമൃദ്ധമായ ജിസിസി അംഗരാജ്യങ്ങളിലെല്ലാം വിലയിൽ പ്രകടമായ വ്യത്യാസമാണ് നിലനിൽക്കുന്നത്. ഈ അന്തരം മാറ്റി വിലയിൽ ഏകീകരണം സാധ്യമാണോ എന്നതിനെക്കുറിച്ചായിരിക്കും കുവൈറ്റ് യോഗത്തിൽ ചർച്ച ഉണ്ടാവുക.
സൗദി അറേബ്യയിലാണ് വില ഏറ്റവും കുറവ്. അതേസമയം വില ഏറ്റവും കൂടി നിൽക്കുന്നത് യുഎഇയിലും. അതായത് സൗദിയിൽ പെട്രോൾ (സൂപ്പർ) ലിറ്ററിന് 55 ഹലാലയാണ് വില. യുഎഇയിലാകട്ടെ പെട്രോൾ (സൂപ്പർ) ലിറ്ററിൽ 1.61 ദിർഹമാണ് വില. ഒമാനിൽ പെട്രോൾ ലിറ്ററിന് 151 ബൈസയാണ് വില. ആയിരം ബൈസ ഒരു ഒമാനി റിയാൽ.
ജിസിസി രാജ്യങ്ങളിൽ മരുന്നു വില ഏകീകരണം ഈ മാസം 22ന് നടപ്പിലാക്കുമെന്ന് തീരുമാനിച്ചിരിക്കുന്നതിന്റെ പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങൾക്കും വില ഏകീകരണം നടത്താൻ ജിസിസി അംഗരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. മുമ്പ് ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ വിലകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടിരുന്നെങ്കിലും അതുപക്ഷേ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-09-14 ഞായറാഴ്ച) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ഓണാശംസകൾ എഡിറ്റർ