കുവൈറ്റ്:കുവൈറ്റിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഫീസ്,ശമ്പളം എന്നിവ ഏകീകരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ജോലിക്കാർക്ക് 160 ദിനാറാണ് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുക.

മന്ത്രാലയവും സോഷ്യൽ അഫയേഴ്‌സും ലിസ്റ്റിന് അംഗീകാരം നൽകിയാൽ ഇത് ഓഫീസുകളിലേക്ക് വിതരണം ചെയ്യും. പൗരത്വം,മിനിമംമാക്‌സിമം ലിമിറ്റ്,പ്രവൃത്തി പരിചയം,സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിൽ വ്യത്യാസം വരാം.

ഫിലിപ്പിനോയുടെ റിക്രൂട്ട്‌മെന്റ് ചെലവ് 270 കുവൈറ്റ് ദിനാറാണ്. പ്രതിമാസ വേതനം 110 കുവൈറ്റ് ദിനാറിനും 120 കുവൈറ്റ് ദിനാറിനും ഇടയ്ക്കായിരിക്കും.ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് 160 കുവൈറ്റ് ദിനാർ. ശമ്പളം 70 നും 85 കുവൈറ്റ് ദിനാറിനും ഇടയ്ക്കായിരിക്കും.

ശ്രീലങ്കക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് 200 കുവൈറ്റ് ദിനാർ, ശമ്പളം 70 കുവൈറ്റ ദിനാറുമായിരിക്കും. എത്യോപ്യ,നേപ്പാൾ,എറിത്രിയ,ഘാന,മഡഗസ്സ്‌കർ എന്നിവരുടെ റിക്രൂട്ട്‌മെന്റ് ഫീസ് 100 കുവൈറ്റ് ദിനാർ. ശമ്പളം 70 കുവൈറ്റ് ദിനാറിനും 80 കുവൈറ്റ് ദിനാറിനും ഇടയ്ക്കായിരിക്കും.

വിലയിൽ കൃത്രിമത്വം കാട്ടിയാൽ കുറഞ്ഞത് ഒരു വർഷത്തെ ജയിൽശിക്ഷയും 5000 കുവൈറ്റ് ദിനാർ പിഴയും ആയിരിക്കും ശിക്ഷ.