- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോമിന്റെ പണം തന്നില്ല; വസ്ത്രം അഴിച്ചെടുത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു; സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയും പ്രിൻസിപ്പലും അറസ്റ്റിൽ
വിദ്യാഭ്യാസത്തെ കച്ചവടം മാത്രമായി കാണുന്നവർക്ക് ഈ വാർത്തയിലെ അനീതിയെന്തെന്ന് മനസ്സിലാകില്ല. യൂണിഫോമിന് പണം നൽകിയില്ലെന്ന പേരിൽ, അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളുടെ വസ്ത്രം ഊരിയെടുത്ത അദ്ധ്യാപിക അവരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ബിഹാറിലെ ബെഗുസരായിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഒച്ചപ്പാടായതോടെ, സ്‌കൂൾ പ്രിൻസിപ്പലിനെയും വസ്ത്രം അഴിച്ചെടുത്ത അദ്ധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഫസിലിലെ കോറിയ ഗ്രാമത്തിലുള്ള ബി.ആർ. എജ്യുക്കേഷൻ അക്കാദമിയിൽ ഒന്നാം ക്ലാസിലും നഴ്‌സറിയിലും പഠിക്കുന്ന സഹോദരിമാർക്കാണ് അദ്ധ്യാപികയുടെ പീഡനം നേരിടേണ്ടിവന്നത്. രണ്ട് ജോഡി യൂണിഫോമിനായി 1600 രൂപയാണ് കുട്ടികൾ നൽകേണ്ടിയിരുന്നത്. ഏപ്രിലിൽ സ്‌കൂളിൽനിന്ന് യൂണിഫോം വിതരണം ചെയ്തിരുന്നെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതുവരെ പണം നൽകാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച ഇവർ സ്‌കൂളിലെത്തിയപ്പോൾ അഞ്ജന ദേവിയെന്ന അദ്ധ്യാപികയാണ് കുട്ടികളുടെ വസ്ത്രമഴിച്ചത്. അടിവസ്ത്രം ധരിച്ച് മക്
വിദ്യാഭ്യാസത്തെ കച്ചവടം മാത്രമായി കാണുന്നവർക്ക് ഈ വാർത്തയിലെ അനീതിയെന്തെന്ന് മനസ്സിലാകില്ല. യൂണിഫോമിന് പണം നൽകിയില്ലെന്ന പേരിൽ, അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളുടെ വസ്ത്രം ഊരിയെടുത്ത അദ്ധ്യാപിക അവരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ബിഹാറിലെ ബെഗുസരായിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഒച്ചപ്പാടായതോടെ, സ്‌കൂൾ പ്രിൻസിപ്പലിനെയും വസ്ത്രം അഴിച്ചെടുത്ത അദ്ധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഫസിലിലെ കോറിയ ഗ്രാമത്തിലുള്ള ബി.ആർ. എജ്യുക്കേഷൻ അക്കാദമിയിൽ ഒന്നാം ക്ലാസിലും നഴ്‌സറിയിലും പഠിക്കുന്ന സഹോദരിമാർക്കാണ് അദ്ധ്യാപികയുടെ പീഡനം നേരിടേണ്ടിവന്നത്. രണ്ട് ജോഡി യൂണിഫോമിനായി 1600 രൂപയാണ് കുട്ടികൾ നൽകേണ്ടിയിരുന്നത്. ഏപ്രിലിൽ സ്‌കൂളിൽനിന്ന് യൂണിഫോം വിതരണം ചെയ്തിരുന്നെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതുവരെ പണം നൽകാൻ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച ഇവർ സ്‌കൂളിലെത്തിയപ്പോൾ അഞ്ജന ദേവിയെന്ന അദ്ധ്യാപികയാണ് കുട്ടികളുടെ വസ്ത്രമഴിച്ചത്. അടിവസ്ത്രം ധരിച്ച് മക്കൾ വീട്ടിലെത്തിയതുകണ്ട് പരാതി പറയാൻ അവരുടെ അച്ഛൻ ചുഞ്ചുൻ കുമാർ സാവോ സ്‌കൂളിലെത്തിയെങ്കിലും പ്രിൻസിപ്പൽ മുകേഷ് കുമാർ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. യൂണിഫോമിന്റെ പണം താനടച്ചുകൊള്ളാമെന്നും കുറച്ചുദിവസങ്ങൾ കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്‌കൂളധികൃതർ സമ്മതിച്ചില്ലെന്ന് സാവോ പറയുന്നു.
പരാതികിട്ടിയയുടൻ പൊലീസ് സംഘത്തെ അവിടേക്ക് അയച്ചുവെന്ന് ബെഗുസരായി എസ്‌പി. രഞ്ജിത് കുമാർ മിശ്ര പറഞ്ഞു. സ്‌കൂളിലെ വിദ്യാർത്ഥികളോടും പ്രദേശവാസികളോടും അന്വേഷിച്ചപ്പോൾ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.