- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയും അമിത് ഷായും ലക്ഷ്യമിട്ടത് 2020ഓടെ എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നിയമം എന്ന നിയമം നടപ്പിലാക്കാൻ; കോവിഡ് തകിടം മറിച്ച ഏകീകൃത സിവിൽ കോഡ് ഈ സമ്മേളന കാലത്ത് പാർലമെന്റിൽ അവതരിപ്പിക്കുമോ? രാജ്യസഭാ അംഗങ്ങൾക്ക് ബിജെപി നൽകിയ അസാധാരണ വിപ്പിൽ അഭ്യൂഹങ്ങൾ പലത്; പ്രതികരിക്കാതെ കേന്ദ്ര സർക്കാരും
ന്യൂഡൽഹി: ഈ ലോക്സഭാ സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡിലെ നിയമ നിർമ്മാണം മോദി സർക്കാർ കൊണ്ടു വരുമോ? അടുത്തയാഴ്ച 8 മുതൽ 12 വരെ നിർബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങൾക്കു വിപ്പ് നൽകി. കാശ്മീരിലെ പ്രത്യേക പദവി എടുത്തു കളയലും പൗരത്വ ഭേദഗതി നിയമത്തിനുമൊപ്പം മോദി സർക്കാർ ഏറെ പ്രാധാന്യം കൊടുക്കുന്ന വിഷയമാണ് ഏകീകൃത സിവിൽ കോഡ്. കർഷക പ്രക്ഷോഭത്തിലെ പൊതു ചർച്ചയ്ക്ക് പോലും പ്രതിപക്ഷത്തിന് കേന്ദ്രം വഴങ്ങിയിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതിന്റെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്.
രാജ്യസഭയിൽ ബിജെപിക്ക് കരുത്ത് കുറവാണ്. ലോക്സഭയിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. രാജ്യസഭയിൽ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് എല്ലാം ബിജെപി അംഗങ്ങളോടും സഭയിൽ എത്താനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപ്പ് നൽകുന്നത്. 'വളരെ പ്രധാനപ്പെട്ട' ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യതയുള്ളതിനാലാണിതെന്ന് എംപിമാരെ അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്. അതിനു പിന്നാലെ മോദി സർക്കാർ ഏകീകൃത സിവിൽ കോഡും നടപ്പാക്കാൻ പോകുന്ന എന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. എന്നാൽ കേന്ദ്ര സർക്കാർ നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല.
കർഷക ബില്ലും പൗരത്വ ബില്ലും പോലുള്ള നിയമ നിർമ്മാണങ്ങൾക്ക് കേന്ദ്ര സർക്കാർ തയ്യാറെടുക്കുകായാണെന്നും ചർച്ചകളുണ്ട്. ഇതോടെപ്പാണ് ഏകീകൃത സിവിൽകോഡ് നിയമത്തിന്റെ സാധ്യതകളും പരിഗണിക്കപ്പെടുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം, നേരത്തേ ഇറക്കിയ ചില ഓർഡിനൻസുകൾ ബില്ലുകളാക്കിയുള്ള അവതരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് വിപ്പ് എന്നും സൂചനകളുണ്ട്. ഇതിന് പിന്നാലെയാണ് ഏകീകൃത സിവിൽ കോഡിലെ സംശയവും ചർച്ചയാകുന്നത്. കർഷക സമരം എങ്ങനേയും കേ്ന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കുമെന്നും അതിന് ശേഷം ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങൾ നീക്കുമെന്നും ചർച്ച സജീവമാണ്.
തികച്ചും അപ്രതീക്ഷിതമായാണ് കാശ്മീരിലെ പ്രത്യേകാധികാരങ്ങൾ കേന്ദ്ര സർക്കാർ എടുത്തു മാറ്റിയത്. ഇതിന് സമാനമായ നാടകീയ നീക്കങ്ങൾ ഏകീകൃത സിവിൽ കോഡിലും ഉണ്ടാകുമെന്നാണ് സൂചന. മുത്തലാഖ് നിയമവിരുദ്ധമാക്കിയ നിയമം പാസാക്കിയതിന് പിന്നാലെ കാശ്മീരിന് പ്രത്യേകം പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദവും മോദി സർക്കാർ റദ്ദാക്കിയിരുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികിലെ സുപ്രധാനമായ രണ്ട് വാഗ്ദാനങ്ങൾ നടപ്പിലാക്കിയ മോദിയും കൂട്ടരും അതിപ്രധാനമായ മറ്റൊരു നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 2020ഓടെ എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നിയമം എന്ന നിയമം നടപ്പിലാക്കാനായിരുന്നു മോദി സർക്കാരിലെ ആലോചന. എന്നാൽ കോവിഡ് എത്തിയത് ഈ നീക്കത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സമ്മേളനത്തിൽ ഈ നിയമം എത്തുമോ എന്ന ചർച്ച സജീവമാകുന്നത്.
യൂണിഫോം സിവിൽ കോഡിന്റെ കരട് തയാറാക്കുന്ന പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയിരുന്നുു. മുത്തലാഖ് ബില്ലിനേക്കാളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞിനേക്കാളും ഏറെ സുപ്രധാനവും നിർണായകവുമാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.
ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിൽ അധിഷ്ഠിതമാണ്. അടുത്തിടെ ഏകീകൃത സിവിൽ കോഡ് സുപ്രീംകോടതിയും ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ ചർച്ചകൾ തുടങ്ങിവെച്ചിരുന്നു.
ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് ഇതുവരെയും യഥാർഥ്യമായില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ മുമ്പോട്ട് പോക്ക്.
മറുനാടന് മലയാളി ബ്യൂറോ