- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു സമുദായവും എതിർക്കാത്ത ഏകീകൃത സിവിൽ കോഡിനെ മുസ്ലിംങ്ങൾ എതിർക്കുന്നത് എന്തിന്? പാക്കിസ്ഥാനിൽ പോലും ട്രിപ്പിൾ തലാഖെന്ന ഏർപ്പാടില്ല; വേണ്ടത് ലിംഗനീതി ഉറപ്പു വരുത്തുന്ന വിധത്തിൽ കുടുംബ നിയമം: ഹമീദ് ചേന്ദമംഗല്ലൂർ ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ
തിരുവനന്തപുരം: മുസ്ലിം വിഷയങ്ങളിൽ ചാനലുകളുടെ ചർച്ചയിൽ വ്യത്യസ്ത അഭിപ്രായം പറയുന്ന വ്യക്തിത്വമാണ് ഡോ. ഹമീദ് ചേന്ദമംഗല്ലൂരിന്റേത്. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും കേരളത്തിലെ മുസ്ലിം പൊതുബോധത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഹമീദ് ചേന്ദമംഗല്ലൂർ ഈ വിഷയത്തിൽ തന്റെ നിലപാട് ഭംഗിയായി തന്നെ വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന വിധത്തിൽ സംസാരിച്ച അദ്ദേഹം വേണ്ടത് ഏകീകൃതമായ ഒരു കുടുംബ നിയമമാണെന്നും വ്യക്തമാക്കി. ഇതൊരു മുസ്ലിം വിഷയമായി മാത്രം കാണുന്നത് മുസ്ലിംങ്ങൾ ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തുന്നതിനാൽ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റ് മുസ്ലിം രാജ്യങ്ങളിലെ നിയമങ്ങളും അടക്കം താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനിൽ പോലും ട്രിപ്പിൽ തലാഖ് നിരോധിച്ചെന്ന് ചൂണ്ടിക്കാട്ടി ഹമീദ് ചേന്ദമംഗല്ലൂർ. ഇത് ഒരു മുസ്ലിം വിഷയമായി മാറാൻ കാരണം മറ്റൊരു സമുദായങ്ങളും എതിർക്കുന്നില്ല എന്നതിനാലാണ
തിരുവനന്തപുരം: മുസ്ലിം വിഷയങ്ങളിൽ ചാനലുകളുടെ ചർച്ചയിൽ വ്യത്യസ്ത അഭിപ്രായം പറയുന്ന വ്യക്തിത്വമാണ് ഡോ. ഹമീദ് ചേന്ദമംഗല്ലൂരിന്റേത്. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും കേരളത്തിലെ മുസ്ലിം പൊതുബോധത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഹമീദ് ചേന്ദമംഗല്ലൂർ ഈ വിഷയത്തിൽ തന്റെ നിലപാട് ഭംഗിയായി തന്നെ വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന വിധത്തിൽ സംസാരിച്ച അദ്ദേഹം വേണ്ടത് ഏകീകൃതമായ ഒരു കുടുംബ നിയമമാണെന്നും വ്യക്തമാക്കി.
ഇതൊരു മുസ്ലിം വിഷയമായി മാത്രം കാണുന്നത് മുസ്ലിംങ്ങൾ ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തുന്നതിനാൽ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റ് മുസ്ലിം രാജ്യങ്ങളിലെ നിയമങ്ങളും അടക്കം താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനിൽ പോലും ട്രിപ്പിൽ തലാഖ് നിരോധിച്ചെന്ന് ചൂണ്ടിക്കാട്ടി ഹമീദ് ചേന്ദമംഗല്ലൂർ. ഇത് ഒരു മുസ്ലിം വിഷയമായി മാറാൻ കാരണം മറ്റൊരു സമുദായങ്ങളും എതിർക്കുന്നില്ല എന്നതിനാലാണെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.
1985ലെ ഷാബാനു ബീഗം കേസിലെ വിധി, 1995ലെ സരളാ മണ്ഡലം കേസിലെ വിധി, 2002ൽ ജോൺ വളമറ്റം കേസിലെ വിധി ഇതിലൊക്കെ സുപ്രീംകോടതി പൊതു സിവിൽ കോഡിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോടതി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടു വച്ചപ്പോഴൊക്കെ അതിനെ എതിർക്കുന്ന നിലപാടാണ് മുസ്ലിംഗങ്ങൾ കൈക്കൊണ്ടത്. മുസ്ലിംലീഗിനെ പോലുള്ള സംഘടനകളാണ് എതിർപ്പുയർത്തി രംഗത്തെത്തിയത്. ഒരൊറ്റ ക്രൈസ്തവ സംഘടനയും മുന്നോട്ടു വന്നിട്ടില്ല. ഒരു പാഴ്‌സി സംഘടനും മറ്റൊരു സമുദായത്തിലെയും നേതാക്കൾ വന്നിട്ടില്ല. മുസ്ലിംലീഗിലെ ഇടിയെ പോലുള്ളവരാണ് ഇപ്പോൾ രംഗത്തുവരുന്നതും.
കോൺഗ്രസ് നേതാവ് സുധീകരനെ പോലുള്ളവർ പ്രതികരിക്കുന്നത് വിഷയങ്ങൾ മനസിലാക്കാതെയാണ്. 1962 കാലഘട്ടത്തിൽ കോൺഗ്രസ് നേതാവായിരുന്നു വിദ്യാഭ്യാസ മന്ത്രിയാരിരുന്ന മുഹമ്മദ് കരീം ഛഗ്ല എന്ന നേതാവ് അടക്കം വ്യക്തി നിയമം പരിഷ്‌ക്കരണം എന്നാവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അന്ന് നെഹ്രുവിന് മുമ്പാകെ ഉന്നയിക്കാൻ കാരണം 1961ൽ പാക്കിസ്ഥാനിൽ മുസ്ലിം കുടുംബ ഓർഡിനൻസ് നിലവിൽ വന്നു എന്നതായിരുന്നു. അതുവരെ ഉണ്ടായിരുന്നത് ബ്രിട്ടീഷ് കാലത്തിൽ വന്ന പ്രാകൃത നിയമങ്ങളെ മാറ്റുകയാണ് പാക്കിസ്ഥാൻ പോലും ചെയ്തത്. അന്ന് അവിടെ നിലവിൽ വന്ന കുടുംബ നിയമം അനുസരിച്ച് ബഹുഭാര്യത്വം നിയന്ത്രിക്കപ്പെട്ടു. ഒന്നിലേറെ ഭാര്യമാരെ വിവാഹം കഴിക്കണമെങ്കില് മറ്റ് ഭാര്യമാർ സമ്മതിക്കണം തുടങ്ങിയ കാര്യങ്ങലാണ് സ്വീകരിക്കണമെങ്കിൽ ആദ്യഭാര്യ സമ്മതിക്കണം. അങ്ങനെയുള്ള നിയമമാണ് കൊണ്ടുവന്നത്. ഇതോടെ ട്രിപ്പിൽ തലാഖ് പാക്കിസ്ഥാനിൽ പോലും നിയന്ത്രിക്കപ്പെട്ടു.
കടുത്ത ഇസ്ലാമിക വാദമുള്ള പാക്കിസ്ഥാൻ, സിറിയ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ പോലും ഏകീകൃത കുടുംബ നിയമമുണ്ട്. ഇന്ത്യയിലെ ഈ നില മാറാൻ വേണ്ടി ഏകീകൃത കുടുംബ നിയമമാണ് വേണ്ടതെന്നും ഹമീദ് ചേന്നമംഗല്ലൂർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. അതിന് വേണ്ടി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിയിൽ അത് നേട്ടമാണ്. ഇതേക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. കോൺഗ്രസ് ചെയ്‌തോ മറ്റാരെങ്കിലും ചെയതോ എന്ന് നോക്കേണ്ട കാര്യമില്ല. അങ്ങനെ നടപ്പാക്കുമ്പോൾ എല്ലാവർക്കും പ്രാതിനിധ്യം നൽകണം. മുസ്ലിം വ്യക്തി നിയമത്തിൽ മാത്രമല്ല, സ്ത്രീവിരുദ്ധതയുള്ളത്. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന ലിംഗനീതിയിൽ അധിഷ്ടിതമായ സിവിൽ കോഡ് കൊണ്ടുവരികയാണ് വേണ്ടത്.
ഏകീകൃത സിവിൽകോഡ് വർഗീയതയ്ക്ക് വളമിടുന്നതാണ് എന്നത് ഒരു വിഭാഗത്തിന്റെ കാഴ്‌ച്ചപ്പാടിന്റെ പ്രശ്‌നമാണ്. ഭരണഘടനാ നിർമ്മാണ സമിതിയിൽ വിഷയം വന്നപ്പോൾ സങ്കുചിത താൽപ്പര്യത്തിലേക്ക് നീട്ടിയത് അന്നത്തെ മുസ്ലിംലീഗിന്റെ താൽപ്പര്യത്താലായിരുന്നു. ഹിന്ദുഭരണമെന്ന് പ്രചാരണം ഉണ്ടാകുമെന്ന് ഭയമായിരുന്നു അന്നുണ്ടായത്. മാത്രമല്ല, അന്ന് കോൺഗ്രസിനൊപ്പം നിന്ന ജംഇയ്യത്തുൽ ഉലമയുടെ കൂടി ആവശ്യമായിരുന്നു ഇത്. അതുകൊണ്ടാണ് അന്ന് നെഹ്രുവും ഗാന്ധിജിയും അടക്കമുള്ളവർ വിഷയത്തിൽ നിഷേധ മനോഭാവം കൈക്കൊണ്ടതെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിൽ സിവിൽ നിയമങ്ങൾ ഇഷ്ടംപോലെയുണ്ട്. ഈ നിയമങ്ങളെല്ലാം മുസ്ലീങ്ങൾക്കും ബാധകമാണ്. അത് പൊതുവായതാണ്. രാജ്യത്തിന്റെ ആദായ നികുതി നിയമം ഇസ്ലാമിന് ബാധകമാണ്. മാത്രമല്ല, എല്ലാവരുമായാണ് രജിസ്‌ട്രേഷൻ നിയമങ്ങളും ഇൻകംടാക്‌സ് നിയമങ്ങളും. സ്ത്രീധന നിരോധന നിയമവും എല്ലാ മതത്തിൽപ്പെട്ടവർക്കു ബാധകമായതാണ്. ഇത്തരത്തിൽ 95 ശതമാനം നിയമങ്ങളും പൊതുവായയാണ്. അതുകൊണ്ട് എല്ലാം കുടുംബങ്ങൾക്കും ബാധകമായ ഒരു നിയമമാണ് വേണ്ടതെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.