- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്വകാര്യ മേഖലയ്ക്ക് ഏകീകൃത തൊഴിൽ കരാറുമായി ലേബർ മിനിസ്ട്രി; ആദ്യഘട്ടത്തിൽ നടപ്പാക്കുക പരീക്ഷണാടിസ്ഥാനത്തിൽ
ദോഹ: സ്വകാര്യമേഖലയ്ക്ക് ഏകീകൃത ജോബ് കോൺട്രാക്ട് നടപ്പാക്കാൻ ലേബർ മന്ത്രാലയം തീരുമാനിച്ചു. വിദേശ തൊഴിലാളികൾക്കായി അടുത്ത വർഷം ആദ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓൺലൈൻ കോൺട്രാക്ട് സംവിധാനത്തോടനുബന്ധിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏകീകൃത തൊഴിൽ കരാർ നടപ്പാക്കാൻ മന്ത്രാലയം പദ്ധതിയിടുന്നത്. 2016 ആദ്യ പാദത്തിന്റെ അവസാനത്തോടെയാണ്
ദോഹ: സ്വകാര്യമേഖലയ്ക്ക് ഏകീകൃത ജോബ് കോൺട്രാക്ട് നടപ്പാക്കാൻ ലേബർ മന്ത്രാലയം തീരുമാനിച്ചു. വിദേശ തൊഴിലാളികൾക്കായി അടുത്ത വർഷം ആദ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓൺലൈൻ കോൺട്രാക്ട് സംവിധാനത്തോടനുബന്ധിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏകീകൃത തൊഴിൽ കരാർ നടപ്പാക്കാൻ മന്ത്രാലയം പദ്ധതിയിടുന്നത്.
2016 ആദ്യ പാദത്തിന്റെ അവസാനത്തോടെയാണ് ലേബർ മിനിസ്ട്രി ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് കോൺട്രാക്ട് സിസ്റ്റം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനു മുമ്പ് ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനാണ് പുതിയ സംവിധാനവുമായി മന്ത്രാലയം മുന്നോട്ടു വന്നിരിക്കുന്നത്. മിനിസ്ട്രിയിൽ നിന്നു ലഭിക്കുന്ന സിഡി വശം കമ്പനികൾ എംപ്ലോയ്‌മെന്റ് കോൺട്രാക്ട് സംബന്ധിച്ചുള്ള ചോദ്യാവലി പൂരിപ്പിച്ചു നൽകണം. പിന്നീട് മിനിസ്ട്രി ആസ്ഥാനം സന്ദർശിച്ച് കമ്പനിയുടെ റെപ്രസെന്റേറ്റീവ് നിശ്ചിത ഫീസ് അടയ്ക്കുകയും വേണമെന്നാണ് അറിയിപ്പിൽ പറയുന്നത്.
ഓൺലൈൻ എംപ്ലോയർ-എംപ്ലോയീ കോൺട്രാക്ട് സംവിധാനം നിർബന്ധം അല്ലെന്നും പുതിയ സംവിധാനത്തിൽ ഭാഗഭാക്കാകാൻ താത്പര്യമുള്ള കമ്പനികൾ മാത്രം ഇതിൽ പങ്കെടുത്താൽ മതിയെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ മന്ത്രാലയം തയാറാക്കി വരുന്നുണ്ട്. ഓൺലൈൻ കോൺട്രാക്ട് സംവിധാനം തികച്ചും കുറ്റമറ്റതാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് മിനിസ്ട്രിയുടെ ഭാഗത്തു നിന്നു നടത്തിവരുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും അനാവശ്യമായി തൊഴിലാളികളെ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനുമാണ് ഓൺലൈൻ കോൺട്രാക്ട് സംവിധാനം നടപ്പാക്കുന്നത്. സ്വദേശത്തു നിന്ന് ഖത്തറിൽ എത്തപ്പെടുന്ന ഒരു തൊഴിലാളിക്ക് ഇവിടെ ഒരുകാരണവശാലും ചൂഷണം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നും മന്ത്രാലയം അറിയിക്കുന്നു.
ഖത്തറിൽ എത്തുന്ന ഒരു തൊഴിലാളി സർക്കാർ വെബ് സൈറ്റിൽ കയറി പേരും വിസാ നമ്പരും നൽകുന്നതോടെ മന്ത്രാലയവുമായി ജോബ് കോൺട്രാക്ടിൽ ഒപ്പുവയ്ക്കുന്നു. തൊഴിലാളിക്ക് ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കും. ഖത്തറി ഐഡി നമ്പർ ഇതിനായി ഓരോ തൊഴിലാളിക്കും നൽകിയിരിക്കും. പത്തു ഭാഷകളിലായിരിക്കും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് ലഭ്യമാകുന്നത്. ഇ-കോൺട്രാക്ടിന്റെ കാലാവധി തീർന്നാൽ കമ്പനികൾ അത് അറിയിക്കേണ്ടതുണ്ട്.