- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ആദായനികുതി പരിധിയിൽ മാറ്റമില്ല; അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് 3000 രൂപ നികുതിയിളവ്; ദരിദ്ര കുടുംബങ്ങൾക്ക് സബ്സിഡിയോടെ എൽപിജി കണക്ഷൻ; 2020തോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും: കാർഷിക - സേവന മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ്; ലക്ഷ്യമിടുന്നത് ഗ്രാമീണ വികസനം
ന്യൂഡൽഹി: കർഷകരെയും സാധാരണക്കാരെയും തലോടിയും ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയും നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചു. സ്റ്റാർട്ട് അപ്പുകൾക്ക് സഹായം നൽകുകയും കർഷകർക്കും സഹായകരമായ പദ്ധതികളും പ്രഖ്യാപിക്കുന്ന ബജറ്റ് കാർഷിക - ഗ്രാമീണ ഇന്ത്യയ്ക്ക് ഗുണപ്രദമാ
ന്യൂഡൽഹി: കർഷകരെയും സാധാരണക്കാരെയും തലോടിയും ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയും നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചു. സ്റ്റാർട്ട് അപ്പുകൾക്ക് സഹായം നൽകുകയും കർഷകർക്കും സഹായകരമായ പദ്ധതികളും പ്രഖ്യാപിക്കുന്ന ബജറ്റ് കാർഷിക - ഗ്രാമീണ ഇന്ത്യയ്ക്ക് ഗുണപ്രദമാണെന്നാണ് പൊതുവിലയിരുത്തൽ. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിസ്‌ക്കെടുക്കാൻ തയ്യാറാകാതെയുള്ള ബജറ്റ് അവതരണമാണ് അരുൺ ജെയ്റ്റ്‌ലി നടത്തിയത്. വാരിക്കോരി ധനസഹായം നൽകിയില്ല. മാത്രമല്ല, കാർഷിക- ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുകയും ചെയ്തു. ആദായനികുതി പരിധിയിൽ മാറ്റമില്ലാത്ത ബജറ്റിൽ ഇടത്തരക്കാർക്ക് സഹായകമാകുമന്ന ഇളവും പ്രഖ്യാപിച്ചു.
ആദായ നികുതി ഇളവ് പരിധിയായ 2.5 ലക്ഷം രൂപതന്നെ തുടരും. ഇക്കാര്യത്തിൽ മാറ്റം വരുത്താൻ മന്ത്രി തയ്യാറായില്ല. അഞ്ച് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവർക്ക് നൽകിയിരുന്ന റിബേറ്റ് 5000 രൂപയാക്കി. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരുടെ നികുതി ബാധ്യതയിൽ 2000 രൂപയാണ് ഇതുവരെ റിബേറ്റ് നൽകിയിരുന്നത്. 2 കോടി നികുതി ദായകർക്ക് ഇതിന്റെ ഗുണം ലഭിക്കും. സ്വന്തമായി വീടില്ലാത്ത വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടുവാടക ഇളവ് പരിധി 24,000 രൂപയിൽനിന്ന് 60,000 രൂപയാക്കി. തൊഴിലുടമയിൽനിന്ന് എച്ച്ആർഎ ലഭിക്കാത്തവർക്കാണ് ഈആനുകൂല്യമുള്ളത്. ഒരുകോടി രൂപ വാർഷിക വരുമാനമുള്ളവരുടെ സർച്ചാർജ് 15 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്തു. ഇതുവഴി സമ്പന്നരിൽ നിന്നു കൂടുതൽ നികുതി ഈടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ആഗോള മാന്ദ്യം തുടരുകയാണെന്നും സാമ്പത്തികമായി ഇന്ത്യ പിടിച്ചു നിന്നെന്നും വ്യക്തമാക്കിയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസംഗത്തിന്റെ തുടക്കം. സർക്കാരിന്റെ നയങ്ങൾ ആഗോള മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നയങ്ങളുടെ ഗുണം കിട്ടിയത് സാധാരണ ജനങ്ങൾക്കാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കാർഷിക മേഖലയ്ക്കും നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ധനമന്ത്രി നടത്തി. കാർഷിക - സേവന മേഖലയിൽ സഹായകരമായ പ്രഖ്യാപനങ്ങൾ അടങ്ങുന്നതാണ് തുടക്കത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കാർഷിക ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സബ്ഡിസിയോടെ എൽപിജി കണക്ഷൻ നൽകുമെന്നും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.
ഡോ. ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ കർഷകർക്കായി ദേശീയതലത്തിൽ ഏകീകൃത ഇ-വിപണന സംവിധാനം നടപ്പാക്കും. മൂന്നു വർഷത്തിനകം അഞ്ചു ലക്ഷം ഏക്കറിൽ ജൈവകൃഷി നടപ്പാക്കാനും പദ്ധതിയുണ്ട്. നബാർഡിന്റെ കീഴിൽ ജലസേചനപദ്ധതികൾക്ക് 20,000 കോടി രൂപയും വകയിരുത്തി. നഗരമാലിന്യം വളമാക്കുന്ന പദ്ധതിക്കു മുൻതൂക്കം നൽകും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയെ തഴയാതെയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 38, 500 കോടി രൂപയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജയ്റ്റിലുടെ പ്രഖ്യാപനമെന്ന് വ്യക്തമാണ്. യു.പി.എ സർക്കാരിന്റെ പ്രതിഛായ ഉയർത്തിയ പദ്ധതിയെന്ന് അവകാശപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വർഷം 12 ശതമാനം കൂടുതൽ തുക വകയിരുത്തിയിരുന്നു. 34,699 രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്.
കാർഷിക വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും സർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. സർക്കാർ സഹായങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് പാചക വാതക സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇതിന് 2000 കോടി നീക്കിവച്ചു.
ആഭ്യന്തരമായ കള്ളപ്പണം തിരിച്ചു പിടിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. കള്ളപ്പണം കൈയിലുണ്ടെങ്കിൽ 45 ശതമാനം നികുതി നൽകിയാൽ വെളുപ്പിക്കാൻ സാധിക്കും. സർചാർജ്ജും അടയ്‌ക്കേണ്ടി വരും. ആരോഗ്യമേഖലയിൽ സർക്കാർ നേരിട്ട് ഇടപെടുമെന്ന വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളുമുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്റർ തുറക്കുമെന്നതാണ് ഒരു പ്രഖ്യാപനം. 300 ജനറിക് മരുന്നു കടകൾ തുറക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:
കൃഷി നാശത്തിനുള്ള സാമ്പത്തിക സഹായം വർധിപ്പിക്കും
കാർഷിക ജലസേചന പദ്ധതികൾക്കായി 8500 കോടി രൂപ വകയിരുത്തും
ഗ്രാമീണ മേഖലയ്ക്ക് 2.87 ലക്ഷം കോടി
നാലു പുതിയ ക്ഷീര പദ്ധതികൾ ആരംഭിക്കും
കാർഷിക മേഖലയ്ക്ക് 35,894 കോടി
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി
വിള ഇൻഷ്വറൻസ് പദ്ധതിക്കായി 5000 കോടി
നബാർഡിന് 20,?000 കോടി
കാർഷിക ജലസേചന പദ്ധതികൾക്കായി 8500 കോടി
കർഷകർക്ക് വായ്പ നൽകാൻ ഒന്പതു ലക്ഷം കോടി രൂപ
കാർഷിക മേഖലയ്ക്ക് 35,294 കോടി
ഗ്രാമങ്ങളിൽ റോഡ് നിർമ്മാണത്തിന് 19,000 കോടി
28.5 ലക്ഷം ഹെക്ടർ ജലസേചന പദ്ധതി നടപ്പാക്കും
ജലസേചനത്തിന് അടിസ്ഥാന സൗകര്യ വികസനം ഒരുക്കും
2017ഓടെ ജലസേചന പദ്ധതികൾക്കായി 17,000 കോടി രൂപ
ബിപി.എൽ കുടുംബങ്ങൾക്ക് പാചകവാതകത്തിന് പ്രത്യേക പദ്ധതി
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കം ഒന്പതു മേഖലകൾക്ക് മുൻതൂക്കം
2020ഓടെ കാർഷികരുടെ വരുമാനം ഇരട്ടിയാക്കും
നാണ്യപ്പെരുപ്പം കുറഞ്ഞു
വിദേശനാണ്യ കരുതൽ 350 ബില്യൺ ഡോളർ
മൊത്ത ആഭ്യന്തര ഉൽപാദനം 7.6%
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ലോകനിലവാരമുള്ള 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും
മൾട്ടി സ്‌കിൽ ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും
ഓരോ കുടുംബത്തിനും വർഷംതോറും ഒരുലക്ഷം രൂപ വരുന്ന ഹെൽത്ത് കവർ ലഭിക്കുന്ന പദ്ധതി തുടങ്ങും
പ്രധാനമന്ത്രിയുടെ ഔഷധി യോജന പദ്ധതിയിൽ 3000 മെഡിക്കൽ സ്റ്റോറുകൾ തുടങ്ങും
മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സംരക്ഷണത്തിനായി 130000 കോടി രൂപയുടെ പദ്ധതി
സ്റ്റാർട്ട് അപ് മേഖലയിൽ എസ്‌സി/എസ്റ്റി വിഭാഗങ്ങൾക്ക് 5000 കോടി
എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കും
എൽപിജി കണക്ഷൻ നൽകാൻ 2000കോടി അധികമായി അനുവദിക്കും
തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി രൂപ വകയിരുത്തും
ദരിദ്രകുടുംബങ്ങളിലെ എൽപിജി കണക്ഷൻ വനിതകളുടെ പേരിലാക്കും
കംപ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്താൻ ഡിജിറ്റൽ ലിറ്ററസി മിഷൻ നടപ്പാക്കും
2018ഓടെ ഗ്രാമീണമേഖല വൈദ്യുതികരിക്കും
സ്വച്ഛഭാരതിനായി 9000 കോടി രൂപ
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇപ്ലാറ്റ് ഫോംപദ്ധതി രൂപീകരിക്കും
പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്കായി 19000കോടി രൂപ വകയിരുത്തി
35989 കോടി രൂപ കാർഷിക മേഖലയ്ക്ക് മാത്രം
എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിന് കൂടുതൽ തുക വകയിരുത്തും
ജിഎസ്ടി നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരും
വ്യവസായ അനുകൂല സാഹചര്യം ഒരുക്കും, സാധാരണക്കാർക്കായി എൽപിജിക്ക് പ്രത്യേക പദ്ധതി
കർഷകർക്കായി വായ്പ നൽകുന്നതിന് ഒമ്പത് കോടി ലക്ഷം രൂപ മാറ്റിവെയ്ക്കും
റോഡുകൾക്കായി 97,000 കോടി രൂപ. ഈ വർഷം തന്നെ 70000 റോഡ് നിർമ്മാണങ്ങൾ പൂർത്തിയാക്കും
പെൻഷൻ വിഹിതം സർക്കാർ അടക്കും
അടിസ്ഥാന സൗകര്യവികസനത്തിന് മൊത്തം 221,246 കോടി രൂപ
1500 മൾട്ടി സ്‌കിൽ ട്രെയ്‌നിങ് സെന്ററുകൾക്കായി 1700 കോടി രൂപ
റെയിൽവേയ്ക്കും റോഡുകൾക്കുമായി 2,?18,?000 കോടി
ആഴക്കടൽ ഗ്യാസ് ഉൽപാദനം ഊർജ്ജിതമാക്കും
സംസ്ഥാനങ്ങളുമായി ചേർന്ന് വിമാനത്താവളങ്ങൾ നവീകരിക്കും
ആണവോർജ്ജ പദ്ധതിക്കായി 3000 കോടി
നഗരസഭ, പഞ്ചായത്തുകൾക്കായി 2.87 ലക്ഷം കോടി
ഉപകരണങ്ങൾക്ക് കസ്റ്റംസ്, എക്‌സൈസ് തീരുവ നീക്കും
വളത്തിന്റെ സബ്‌സിഡി നേരിട്ട് കർഷകർക്ക്
കടലിലെ വാതകപര്യവേഷണത്തിന് സബ്‌സിഡി
കിട്ടാക്കടം തിരിച്ചുപിടിക്കാൻ അസറ്റ് റീകൺസ്ട്രക്ഷൻ സൊസൈറ്റി
ഭക്ഷ്യസംസ്‌ക്കാരണ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
വാടകയിനത്തിലുള്ള ആദായനികുതി പരിധി കൂട്ടി
റിസർവ് ബാങ്ക് നിയമങ്ങൾ ഈ വർഷം പരിഷ്‌ക്കരിക്കും
അഞ്ച് ലക്ഷം വരെ വരുമാന പരിധിയുള്ളവർക്ക് 3000 രൂപ നികുതിയിളവ്
പൊതുമേഖല ബാങ്കുകൾക്ക് 25000 കോടി മൂലധന സഹായം നൽകും
ആധാർ നിർബന്ധമാക്കും
പോസ്റ്റ് ഓഫിസുകളോട് അനുബന്ധിച്ച് എടിഎമ്മുകൾ സ്ഥാപിക്കും
സാമ്പത്തിക സഹായങ്ങൾക്ക് ആധാർ നിർബന്ധമാക്കും
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന തുടരും
മോട്ടോർ വെഹിക്കിൾ ആക്റ്റിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും
സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് വർഷത്തേക്ക് നികുതിയില്ല
സംസ്ഥാനങ്ങളുമായി ചേർന്ന് വിമാനത്താവളങ്ങൾ നവീകരിക്കും
സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതി
അഞ്ച് കോടിയിൽ താഴെയുള്ളവർക്ക് കോർപ്പറേറ്റ് ടാക്‌സ് ഇളവ്
വെള്ളി ഒഴികെയുള്ള ആഭരണങ്ങൾക്ക് എക്‌സൈസ് ഡ്യൂട്ടി കൂട്ടി
ആഡംബര കാറുകൾക്ക് വില ഉയരും
സിഗരറ്റിന് വിലകൂടും
എസ്യുവികൾക്ക് നാല് ശതമാനം പരിസ്ഥിതി സെസ്
കാർഷിക ക്ഷേമത്തിനായി അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തി
ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് വില ഉയരും
വീട് നിർമ്മാണത്തിന് നികുതി ഇളവ്
കള്ളപ്പണം വെളിപ്പെടുത്താൻ അവസരം
ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങൾക്ക് വില കുറയും
ബ്രെയിൽ ലിപി കടലാസുകൾക്ക് വില കുറയും
ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്ക് 15 ശതമാനം അധിക നികുതി.