- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടു കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം മലയാളികൾക്ക് അഞ്ചു ക്യാമ്പുകളിലായി ദുരിത ജീവിതം; ഭക്ഷണം നൽകാനും ശമ്പളക്കുടിശിക വാങ്ങി നൽകാനും നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കുമെന്നു സുഷമ സ്വരാജ്; സഹമന്ത്രി വി കെ സിങ് നാളെ സൗദിക്കു പോകും
ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ടു ഭക്ഷണം പോലും കഴിക്കാനുള്ള വകയില്ലാതെ സൗദിയിൽ ദുരിതത്തിൽ കഴിയുന്നത് ആയിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. ഇവർക്കു ഭക്ഷണം എത്തിക്കാനും ശമ്പളകുടിശിക ലഭിക്കാനും നടപടി സ്വീകരിക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. അധികൃതർക്കുള്ള കൂടുതൽ ചർച്ചകൾക്കും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി കേന്ദ്ര സഹമന്ത്രി വി കെ സിങ് നാളെ സൗദിയിലേക്കു പോകും. സൗദിയിലേക്ക് യാത്ര തിരിക്കുന്ന വി കെ സിങ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്നും സുഷമ അറിയിച്ചു. ലോകസഭയിൽ കാസർകോട് എംപി പി കരുണാകരനാണു സൗദിയിൽ മലയാളികൾ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെ കാര്യം അവതരിപ്പിച്ചത്. തുടർന്നാണ് സുഷമ സ്വരാജ് സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ ഒരോ മണിക്കൂറിലും വിലയിരുത്തി വരുന്നതായി അറിയിച്ചത്. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ഒര
ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ടു ഭക്ഷണം പോലും കഴിക്കാനുള്ള വകയില്ലാതെ സൗദിയിൽ ദുരിതത്തിൽ കഴിയുന്നത് ആയിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. ഇവർക്കു ഭക്ഷണം എത്തിക്കാനും ശമ്പളകുടിശിക ലഭിക്കാനും നടപടി സ്വീകരിക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. അധികൃതർക്കുള്ള കൂടുതൽ ചർച്ചകൾക്കും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി കേന്ദ്ര സഹമന്ത്രി വി കെ സിങ് നാളെ സൗദിയിലേക്കു പോകും. സൗദിയിലേക്ക് യാത്ര തിരിക്കുന്ന വി കെ സിങ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്നും സുഷമ അറിയിച്ചു.
ലോകസഭയിൽ കാസർകോട് എംപി പി കരുണാകരനാണു സൗദിയിൽ മലയാളികൾ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെ കാര്യം അവതരിപ്പിച്ചത്. തുടർന്നാണ് സുഷമ സ്വരാജ് സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ ഒരോ മണിക്കൂറിലും വിലയിരുത്തി വരുന്നതായി അറിയിച്ചത്.
തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ് പാർലമെന്റിന്റെ ഇരു സഭകളിലും വ്യക്തമാക്കി, വിഷയം കേന്ദ്ര സർക്കാർ ഏറെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദിയുടെ തലസ്ഥാനമായ റിയാദിലുള്ള ഇന്ത്യൻ എംബസിയോട് ആ രാജ്യത്ത് തൊഴിലില്ലാത്ത ഇന്ത്യക്കാർക്കു സൗജന്യ റേഷൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നു സുഷമ പറഞ്ഞു. കഴിഞ്ഞ ദിവസം, ജോലി നഷ്ടപ്പെട്ട് മൂന്ന് ദിവസമായി 800 പേർ പട്ടിണിയിലാണെന്ന് അറിയിച്ചുകൊണ്ട് ജിദ്ദയിൽ നിന്നും പ്രവാസികളിലൊരാൾ സുഷമയ്ക്ക് ട്വിറ്റർ സന്ദേശം കൈമാറിയിരുന്നു. തുടർന്ന് അവർ വിഷയത്തിൽ ഇടപെടുകയും സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് സൗദിയിൽ പട്ടിണി കിടക്കുന്നത് 800 തൊഴിലാളികളല്ലെന്നും മറിച്ച് പതിനായിരക്കണക്കിനു പേരാണെന്നും മനസിലാക്കാൻ സാധിച്ചത്.
സൗദി, കുവൈത്ത് അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് 10,000ത്തോളം പേർ പട്ടിണിയും മറ്റു പ്രയാസങ്ങളും അനുഭവിക്കുന്നതായി വിദേശകാര്യമന്ത്രാലയം തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇവരിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദേശ കാര്യമന്ത്രാലയം പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരിൽ മിക്കവരുടെയും പാസ്‌പോർട്ട് കമ്പനികളുടെ കൈവശമാണ്. എക്‌സിറ്റ് പാസ് അനുവദിച്ച് ഇവരെ നാട്ടിലെത്തിക്കുന്ന കാര്യം സൗദി അധികാരികൾ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിലയിടിവ് മൂലം വൻകിട കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് 4,000ത്തോളം വരുന്ന ഇന്ത്യക്കാരുൾപ്പെടെ 10,000ത്തിലധികം വരുന്ന പ്രവാസികൾക്ക് തൊഴിൽ നഷ്ടമായത്. സൗദി ഓജർ കമ്പനിയിലെ ലേബർ ക്യാംപുകളിൽ 10 ദിവസം മുൻപ് മെസ് നിർത്തിയിരുന്നു. രണ്ട് ദിവസം മുൻപ് ജിദ്ദ റഹ്മാനിയയിലുള്ള ക്യാംപിൽ പണമടയ്ക്കാത്തതിനാൽ വൈദ്യുതിയും വെള്ളവും നിർത്തലാക്കിയിരുന്നു. ഇതോടെയാണ് തൊഴിലാളികൾ തെരുവിലിറങ്ങുകയും പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തത്. സൗദി ബിൻ ലാദിൻ ഗ്രൂപ്പിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ബസ്സുകൾ കത്തിച്ച സംഭവവുമുണ്ടായി.
സൗദിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര സഹായം ഒരുക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികൾ കേരള നോർക്കാ വകുപ്പ് സ്വീകരിച്ചു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാർ സൗദിയിൽ കഷ്ടപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി സഹായം ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കാ റൂട്ട്‌സിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. തൊഴിൽ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ സൗദിയിലെ ഇന്ത്യൻ എംബസി, മലയാളി സംഘടനകൾ എന്നിവരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ നോർക്ക വകുപ്പ്, ന്യൂഡൽഹി റസിഡൻസ് കമ്മീഷണർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ലബനൻ വംശജനായ സാദ് ഹരീനി എന്നയാളുടെ ഉടമസ്ഥതയിലുള്ള സൗദി ഓഗർ എന്ന കമ്പനി അടച്ചു പൂട്ടിയതാണ് തൊഴിൽ നഷ്ടത്തിന് കാരണമായത്. അഞ്ച് ക്യാമ്പുകളിലായി ഏകദേശം 700ഓളം മലയാളികൾ ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25,000ത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 5,000ത്തോളം പേർ ഇന്ത്യാക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം മലയാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ റസിഡൻസ് പെർമിറ്റ് (ഇക്കാമ) കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധികൾ നേരിടുമ്പോഴും കുറച്ചു തൊഴിലാളികൾ കമ്പനിയിൽ നിന്നുള്ള ആനുകൂല്യം ലഭ്യമായ ശേഷം മടങ്ങാനാണ് ആഗ്രഹിക്കുന്നത്.
സോജക്ട്‌സ്, ഹൈവേ, റോഹാലി, മദീന, റിയാദ്എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. സൗദി സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റ പണികളും ഏറ്റെടുത്ത് നടത്തിയിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. ഇതിൽ നിർമ്മാണ വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. അറ്റകുറ്റ വിഭാഗത്തിൽ നാമമാത്രമായ പ്രവർത്തനം സൗദി സർക്കാർ നേരിട്ട് ചെയ്യിക്കുന്നുണ്ട്. തുച്ഛമായ പ്രതിഫലമാണ് ഇവർക്ക് ലഭിക്കുന്നത്. സർക്കാർ വക നിർമ്മാണ പ്രവർത്തനങ്ങൾ മന്ദീഭവിച്ചതാണ് തൊഴിൽ നഷ്ടത്തിന് കാരണമായത്. ഏറെപേർക്കും കഴിഞ്ഞ ഏഴ് മാസത്തോളമായി ശമ്പളം ലഭിച്ചിരുന്നില്ല.