- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരെ തെമ്മാടികളെന്ന് വിളിച്ച് കേന്ദ്രമന്ത്രി; അവർ ചെയ്യുന്നത് കുറ്റകൃത്യങ്ങളെന്നും വിമർശനം; പ്രതിഷേധവുമായി രാകേഷ് ടിക്കായത്ത്
ന്യൂഡൽഹി: സമരം നടത്തുന്നത് കർഷകരല്ലെന്നും തെമ്മാടികളാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ പ്രതികരണം. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ മാധ്യമ പ്രവർത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
അവർ ചെയ്യുന്നത് കുറ്റകൃത്യങ്ങളാണ്. അവർ കർഷകരല്ല, തെമ്മാടികളാണ്. ഇതിന് പ്രതിപക്ഷം പ്രചാരണം നൽകുന്നുവെന്നും മീനാക്ഷി ലേഖി ആരോപിച്ചു.അതേസമയം പരാമർശത്തിനെതിരെ പ്രതിഷേധവുമായി മർശവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി.
കർഷകർ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷക സംഘടനകൾ ഇന്ന് ജന്തർ മന്തറിൽ 'കർഷക പാർലമെന്റി'ന് തുടക്കം കുറിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story