- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താക്കന്മാരെ തല്ലുന്ന കാര്യത്തിലും ഇന്ത്യൻ സ്ത്രീകൾ മുന്നിൽ തന്നെ; തല്ലിന്റെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം; ബ്രിട്ടണും ഈജിപ്തും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ന്യൂയോർക്ക്: ഗാർഹിക പീഠനം എന്നാൽ പുരുഷന്മാർ സ്ത്രീകളെ ഉപദ്രവിക്കുമ്പോൾ മാത്ര മുള്ളതാണ്, ഗാർഹിക പീഡന നിരോധന നിയമം പുരുഷന്മാർക്ക് എതിരെ മാത്രമാണെന്ന് പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന വരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും ഇല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങളൊന്ന് മൂക്കത്ത് വിരൽ വച്ചു പോകും എന്നതിൽ സംശയമില്ല. സ്ത്രീകളാണ് വീടിനകത്ത് പീഡനത്തിന് ഇരയാവുന്നത് എന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാൽ അതൊക്കെ പണ്ട്. യുഎസ് പുറത്തു വിട്ട ക്രൈം റിപ്പോർട്ട് പ്രകാരം ഭർത്താക്കൻ മാരെ അടിക്കുന്ന ഭാര്യമാരിൽ ലോകത്ത് മുന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ബ്രിട്ടണും ഈജിപ്തും മാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഗാർഹിക പീഡനത്തെത്തുടർന്ന് ഈജിപ്തിലുള്ള 66 ശതമാനം ഭർത്താക്കന്മാർ കുടുംബകോടതിയിൽ എത്തിയതോടെയാണ് ഇങ്ങനെയൊരു സർവേ നടത്തിയത്. സർവേ പ്രകാരം സ്ത്രീകൾ മാത്രമല്ല ഗാർഹിക പീഡനത്തിന് ഇരയാകുന്നത്. പുര
ന്യൂയോർക്ക്: ഗാർഹിക പീഠനം എന്നാൽ പുരുഷന്മാർ സ്ത്രീകളെ ഉപദ്രവിക്കുമ്പോൾ മാത്ര മുള്ളതാണ്, ഗാർഹിക പീഡന നിരോധന നിയമം പുരുഷന്മാർക്ക് എതിരെ മാത്രമാണെന്ന് പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന വരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും ഇല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങളൊന്ന് മൂക്കത്ത് വിരൽ വച്ചു പോകും എന്നതിൽ സംശയമില്ല.
സ്ത്രീകളാണ് വീടിനകത്ത് പീഡനത്തിന് ഇരയാവുന്നത് എന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാൽ അതൊക്കെ പണ്ട്. യുഎസ് പുറത്തു വിട്ട ക്രൈം റിപ്പോർട്ട് പ്രകാരം ഭർത്താക്കൻ മാരെ അടിക്കുന്ന ഭാര്യമാരിൽ ലോകത്ത് മുന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ബ്രിട്ടണും ഈജിപ്തും മാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഗാർഹിക പീഡനത്തെത്തുടർന്ന് ഈജിപ്തിലുള്ള 66 ശതമാനം ഭർത്താക്കന്മാർ കുടുംബകോടതിയിൽ എത്തിയതോടെയാണ് ഇങ്ങനെയൊരു സർവേ നടത്തിയത്. സർവേ പ്രകാരം സ്ത്രീകൾ മാത്രമല്ല ഗാർഹിക പീഡനത്തിന് ഇരയാകുന്നത്. പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നുണ്ട്. പരലും മടികൊണ്ടോ. പുറത്തു പറഞ്ഞാൽ നേരിടേണ്ടി വരുന്ന മാനഹാനിയോ ഭയന്ന് ഉള്ളിലൊതുക്കി ജീവിക്കാൻ പ്രേരിതരാകുന്നു.
പരസ്പര ധാരണയോടുകൂടി കുടുംബ ജീവിതം നയിക്കുമ്പോൾ മാത്രമാണ് വിശ്വാസ്യതയും കലഹരഹിതവും സുഖപ്രദവുമായ ദാമ്പത്യജീവിതം ഒരാളെത്തേടിയെത്തുകയുള്ളു.. അതിന് ലിംഗതമതവം യാഥാർത്ഥ്യമാവണം. പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യം സമൂഹത്തിൽ ഉണ്ടാവണം.
കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2005-ൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നു. സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാൻ സഹായിക്കുന്ന നിയമം. പക്ഷേ, പുതിയ വെളിപ്പെടുത്തൽ വ്ന്നതോടെ പുരുഷന്മാരെ സംരക്ഷിക്കാനും പുതിയ നിയമം വേണ്ടിവരും. അങ്ങനെയൊരു കാലം അതി വിദൂരമല്ല.
സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾക്ക് പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണ് കാരണം എന്നാണ്‌സാമൂഹിക ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളും കോടതികളിലെത്തിയ കേസുകളും തെളിയിക്കുന്നതാണിത്. പഠനത്തിൽ 60 ശതമാനം ഗാർഹിക പീഡനങ്ങൾക്കും കാരണം ഇവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്നതിന്റെ കാരണം എന്താണ്?