- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ പരിരക്ഷ നൽകുന്ന യൂണിവേഴ്‌സൽ സോഷ്യൽ സെക്യൂരിറ്റി പദ്ധതിയുമായി കേന്ദ്രം; തൊഴിൽ ചെയ്യാനാകതെ വന്നാലും ജീവൻ നഷ്ടപ്പെട്ടാലും കുടുംബത്തന് പരിരക്ഷ; ഗുണഭോക്താക്കളാവുക രാജ്യത്തെ 45 കോടി തൊഴിലാളികൾ
ഡൽഹി; രാജ്യത്തെ 45 കോടി തൊഴിലാളികൾക്ക് തൊഴിൽ പരിരക്ഷ നൽകുന്ന യൂണിവേഴ്‌സൽ സോഷ്യൽ സെക്യൂരിറ്റി പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ.പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ തൊഴിലാളിക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുകയോ അതെ തുടർന്ന് ശമ്പളം ഇല്ലാതാവുകയും മരണമോ അംഗവൈകല്യമോ സംഭവിക്കുകയോ ചികിത്‌സയ്ക്കായി വല്യ ചെലവ് വരുകയെ ചെയ്താലും തൊഴിലാളികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. സോഷ്യൽ സെക്യൂരിറ്റി നയത്തോടനുബന്ധമായി ശമ്പളത്തിൽ നിന്നും നിർബന്ധമായും തുക പിടിക്കുമെന്നും എന്നാൽ മൊത്തം ശമ്പളത്തിൽ നിന്നും 30 ശതമാനത്തിൽ താവെ മാത്രമേ ഈ ഇനത്തിലേക്ക് പോവുകയുള്ളുവെന്നും സൂചിപ്പിക്കുന്നു. തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ നിന്നും വലിയ അളവിൽ തുക പദ്ധതിയുടെ ഭാഗമായി പോകാതിരിക്കാൻ ശ്രദ്ധിക്കുന്ന തരത്തിലാകും ഘടന നിശ്ചയിക്കുക. ബിപിഎൽ പട്ടികയിൽ വരുന്ന തൊഴിലാളികൾക്കുളശ്‌ള പദ്ധതി തുകയുടെ സമാഹാരം നടത്തുക നികുതി ഇനത്തിൽ ന
ഡൽഹി; രാജ്യത്തെ 45 കോടി തൊഴിലാളികൾക്ക് തൊഴിൽ പരിരക്ഷ നൽകുന്ന യൂണിവേഴ്‌സൽ സോഷ്യൽ സെക്യൂരിറ്റി പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ.പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരും.
ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ തൊഴിലാളിക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുകയോ അതെ തുടർന്ന് ശമ്പളം ഇല്ലാതാവുകയും മരണമോ അംഗവൈകല്യമോ സംഭവിക്കുകയോ ചികിത്‌സയ്ക്കായി വല്യ ചെലവ് വരുകയെ ചെയ്താലും തൊഴിലാളികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്.
സോഷ്യൽ സെക്യൂരിറ്റി നയത്തോടനുബന്ധമായി ശമ്പളത്തിൽ നിന്നും നിർബന്ധമായും തുക പിടിക്കുമെന്നും എന്നാൽ മൊത്തം ശമ്പളത്തിൽ നിന്നും 30 ശതമാനത്തിൽ താവെ മാത്രമേ ഈ ഇനത്തിലേക്ക് പോവുകയുള്ളുവെന്നും സൂചിപ്പിക്കുന്നു.
തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ നിന്നും വലിയ അളവിൽ തുക പദ്ധതിയുടെ ഭാഗമായി പോകാതിരിക്കാൻ ശ്രദ്ധിക്കുന്ന തരത്തിലാകും ഘടന നിശ്ചയിക്കുക.
ബിപിഎൽ പട്ടികയിൽ വരുന്ന തൊഴിലാളികൾക്കുളശ്‌ള പദ്ധതി തുകയുടെ സമാഹാരം നടത്തുക നികുതി ഇനത്തിൽ നിന്നായിരിക്കും. എപിഎൽ വിഭാഗത്തിലുള്ളവർക്ക് സ്വന്തം ശമ്പളത്തിൽ നിന്നു തന്നെ നൽകേണ്ടി വരും.