- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസ്മാനിയ സർവകലാശാലയിൽ രാഷ്ട്രീയത്തിന് വിലക്ക്; സർവകലാശാലയുടെ ലക്ഷ്യം ഉന്നതവിദ്യാഭ്യാസം മാത്രമെന്ന് അധികൃതർ; സമര പാരമ്പര്യത്തിന്റെ ചരിത്രം മറക്കുന്നവർക്കെതിരെ വിദ്യാർത്ഥികൾ; പ്രതിഷേധം മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് നേരെയും
ഹൈദരാബാദ്: ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രീയ-സംഘടനാപ്രവർത്തനങ്ങൾക്ക് വിലക്ക്.യൂണിവേഴ്‌സിറ്റി അധികൃതർകഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്യാംപസ്സിൽ രാഷ്ട്രീയ പ്രവർത്തനം,പൊതുസമ്മേളനംഎന്നിവയ്ക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യം ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്.അക്കാദമിക് ബന്ധമില്ലാത്ത യാതൊരു വിധ പൊതുപരിപാടികളും ക്യാംപസിൽ ഇനിമുതൽ അനുവദിക്കില്ല,വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും മറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാർക്കുമെല്ലാം തീരുമാനം ബാധകമായിരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. തീരുമാനം പുറത്തുവന്നതോടെ സർവകലാശാലയ്‌ക്കെതിരെ ക്യാംപസ്സിനകത്തും പുറത്തും സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണുയരുന്നത്.വിമർശകരെല്ലാം ചൂണ്ടിക്കാട്ടുന്നത് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ സമരപാരമ്പര്യത്തെയാണ്.തെലങ്കാന സമരം ശക്തമായിരുന്ന കാലത്ത് സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഉസ്മാനിയ യൂണിവേഴ്‌സിറ്റി.ഇന്നത്തെ തെലങ്കാന മു
ഹൈദരാബാദ്: ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രീയ-സംഘടനാപ്രവർത്തനങ്ങൾക്ക് വിലക്ക്.യൂണിവേഴ്‌സിറ്റി അധികൃതർകഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്യാംപസ്സിൽ രാഷ്ട്രീയ പ്രവർത്തനം,പൊതുസമ്മേളനംഎന്നിവയ്ക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യം ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്.അക്കാദമിക് ബന്ധമില്ലാത്ത യാതൊരു വിധ പൊതുപരിപാടികളും ക്യാംപസിൽ ഇനിമുതൽ അനുവദിക്കില്ല,വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും മറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാർക്കുമെല്ലാം തീരുമാനം ബാധകമായിരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
തീരുമാനം പുറത്തുവന്നതോടെ സർവകലാശാലയ്‌ക്കെതിരെ ക്യാംപസ്സിനകത്തും പുറത്തും സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണുയരുന്നത്.വിമർശകരെല്ലാം ചൂണ്ടിക്കാട്ടുന്നത് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ സമരപാരമ്പര്യത്തെയാണ്.തെലങ്കാന സമരം ശക്തമായിരുന്ന കാലത്ത് സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഉസ്മാനിയ യൂണിവേഴ്‌സിറ്റി.ഇന്നത്തെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ ഈ സർവകലാശാലയുടെ സംഭാവനയായിരുന്നു.പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയുമെല്ലാം ഈ ചരിത്രസത്യങ്ങളെ കേവലം ഒറ്റ ഉത്തരവിലൂടെ തിരസ്‌കരിക്കുകയാണ് യൂണിവേഴ്‌സിറ്റി അധികൃതരെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സാമൂഹ്യപ്രവർത്തകരും ആരോപിക്കുന്നു.തെലങ്കാന സമരകാലത്തു പോലുമില്ലാതിരുന്ന നിയമങ്ങളും നിഷ്‌കർഷകളും ഇപ്പോൾ കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമെന്തെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.
വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് പ്രധാന ഊർജസ്രോതസ്സായതെന്നിരിക്കെ അത്തരമൊരു പ്രക്ഷോഭത്തിലൂടെ ഉയർന്നു വന്ന ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിൻകീഴിൽ എങ്ങനെ ഇത്തരമൊരു ജനാധിപത്യ വിരുദ്ധ നടപടി ഉണ്ടാകുന്നു എന്നതാണ് അക്കാദമിക് വിദഗ്ധരും ഉന്നയിക്കുന്ന ചോദ്യം.അതേസമയം ക്യാംപസ്സിൽ രാഷ്ട്രീയം നിരോധിക്കാനുള്ള തീരുമാനം കേവലമൊരു സർവകലാശാല ഭരണസമിതി തീരുമാനത്തിനപ്പുറം ഭരണതലത്തിൽ നടന്ന വലിയൊരു ഗൂഢാലോചനയുടെ പ്രതിഫലനമാണെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഉൾപ്പെടെയുള്ളവർക്ക് ഈഗൂഢാലോചനയിൽ പങ്കുണ്ടന്നാണ് ഇവരുടെ ആരോപണം.എന്തായാലുംസർവകലാശാലാ തീരുമാനത്തിനെതിരെ നിയമനടപടികളുമായിമുന്നോട്ടു നീങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം..