ആസ്റ്റിൻ : ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിൻ, ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റിന്റെ കീഴിൽ ആണ് മലയാള വിഭാഗം. ഈ വർഷത്തെ ഔട്സ്റ്റാന്ഡിങ് അണ്ടർ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാർഡിന് ഒന്നാം വർഷ മലയാള വിഭാഗത്തിൽ നിന്ന് അഭിലാഷ് ഡേവിഡ്‌സന്നും , രണ്ടാം വർഷ മലയാള വിഭാഗത്തിൽ നിന്ന് നിതിൻ വർഗീസ് എന്നിവർ അവാർഡിന് അർഹരായി.

യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡിറക്ടറും പ്രൊഫസറുമായ ഡോ. ഡൊണാൾഡ് ഡേവിസ് ആണ് വിദ്യാർത്ഥികൾക്ക് അവാർഡ്‌നൽകിയത്. മലയാള ഭാഷയിൽ റീഡിങ് , ലിസണിങ് , സ്പീകിങ് എന്നീ മേഖലകളിൽ ഉള്ള പരിജ്ഞാനം ആയിരുന്നു അടിസ്ഥാനം. രണ്ടാം വർഷ മലയാള വിദ്യാർത്ഥിയായ നിതിൻ കംപ്യൂട്ടർ സയൻസ് മേജർ ആണ് . മലയാളം മൈനർ ആയി പഠിക്കുന്നു. കഴിഞ്ഞ എല്ലാ സെമസ്റ്റർകളിലും നിതിന് എ ഗ്രേഡ് ആയിരുന്നു.

മലയാളം ഒന്നാം വർഷം പഠിക്കുന്ന അഭിലാഷ് രണ്ടു മേജർ ചെയുന്നുണ്ട് . സൈക്കോളജിയും ,ബിസിനസ്സും. മലയാള ഭാഷയും സംസ്‌ക്കാരവും അറിയുവാനും പഠിക്കുവാനും എപ്പോഴും സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു സെമെസ്‌റെറകളിലും അഭിലാഷിനു മലയാളത്തിനു എ ഗ്രേഡ് ലഭിച്ചിരുന്നു. ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ആസ്റ്റിൻ, മലയാള വിഭാഗം പ്രൊഫസർ ഡോ. ദർശന മനയ്തു ശശി അറിയിച്ചതാണ് .