- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് കൗൺസിലിങ്ങിന്റെ പേരിൽ; പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പൊലീസ്
നീലേശ്വരം: കൗൺസിലിങ്ങിന്റെ പേരിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഐടിഐ പ്രിൻസിപ്പാളിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളം ഐ.ടി.ഐ പ്രിൻസിപ്പൽ തിരുവനന്തപുരം സ്വദേശി ബിജുവിനെതിരെയാണ് (52) കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയിുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പഠനത്തിൽ പിന്നാക്കമാണെന്നും കൗൺസിൽ ആവശ്യമായതുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് മുറിയിലെത്തിച്ച് വിദ്യാർഥിയെ പീഡിപ്പിക്കുകയുമായിരുന്നു. ബിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ പൊലീസെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. ഇയാളെ പിടികൂടാൻ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി.
മറുനാടന് മലയാളി ബ്യൂറോ