ഭിനയത്തിലും മസിലിലും മാത്രമല്ല നല്ല ശബ്ദത്തിലും മലയാളികളുടെ റൊമാന്റിക് ഹീറോ ആണ് ഉണ്ണിമുകുന്ദൻ.മലയാളത്തിൽ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിച്ചു കഴിഞ്ഞു ഉണ്ണിമുകുന്ദൻ. ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് നടന് ലഭിക്കുന്നതും. ഇപ്പോൾ പുറത്തിറങ്ങിയ ഹരികുമാർ സംവിധായകനായ ക്ലിന്റിലെ ജോസഫ് എന്നതും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ്. സിനിമയിൽ നല്ല ചിത്രങ്ങളുടെ ഭാഗമായി മുന്നേറുമ്പോൾ തന്റെ ജീവിതത്തിലെ മോശം സമയത്തെ പറ്റി നടൻ മനസ് തുറന്നിരിക്കുകയാണ്.

മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മലയാളികളുടെ പ്രിയ താരമായി മാറിയത്. എന്നാൽ ആ ചിത്രത്തിനു ശേഷം ഏതാണ്ട് ഒരു വർഷത്തോളം ഉണ്ണി മുകുന്ദൻ തിരെ സജീവമായിരുന്നില്ല. അതിനുള്ള കാരണമാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിൽ വ്യക്തമാക്കിരിക്കുകയാണ്. ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതു നടക്കാതെ പോയപ്പോൾ താൻ പുകവലിയും മദ്യപാനവും തുടങ്ങി എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ആ സമയത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ.

മല്ലു സിങ് ഒരു വലിയ ബ്രേയ്ക്ക് തന്നെയായിരുന്നു. പിന്നീട് അഹമദാബാദിലേയ്ക്കു പോയ ഞാൻ ഒൻപതു മാസം കഴിഞ്ഞാണു തിരിച്ചു വരുന്നത്. ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാൻ ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അതു നടക്കാതെ പോയി. അതും എന്റെ തിരിച്ചു പോക്കിനു കാരണമായിരുന്നു. പുകവലിയും മദ്യപാനവും തുടങ്ങി. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ മനസ് വല്ലാതിരുന്നപ്പോൾ വൃതമെടുത്തു ശബരിമലയിൽ പോയി. ആ സമയത്ത് ലാൽ ജോസ് ചേട്ടന്റെ വിക്രമാദിത്യനിലേയ്ക്ക് വിളിച്ചു. അങ്ങനെ സിനിമയിലേയ്ക്ക് തിരിച്ചെത്തി എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.