- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളെ തല്ലിയെന്ന് പറഞ്ഞ് മാതൃഭൂമി ചാനൽ സംഘം ഉണ്ണിമുകുന്ദൻ അടക്കം 20 പേർക്കെതിരെ പരാതി നൽകി; മാതൃഭൂമി ന്യൂസുകാർ മർദ്ദിച്ചെന്നാരോപിച്ച് ചാണക്യതന്ത്രം സിനിമയുടെ അണിയറ പ്രവർത്തകരും പരാതി നൽകി; രണ്ട് കൂട്ടരുടേയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് തോപ്പുംപടി പൊലീസ്
തോപ്പുംപടി: ഷൂട്ടിങ് കേന്ദ്രത്തിൽ ചാനൽ പ്രവർത്തകരും നടൻ ഉണ്ണി മുകുന്ദനും തമ്മിലെ വാക്കേറ്റം പൊലീസ് കേസിലേക്ക്. ഇരുകൂട്ടരും നൽകിയ പരാതിയിൽ നടനും ചാനൽ പ്രവർത്തകർക്കുമെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു. കരുവേലിപ്പടിയിലെ ഗോഡൗണിൽ 'ചാണക്യ തന്ത്രം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു മാതൃഭൂമി ചാനൽ പ്രവർത്തകർക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായത്. ചാനൽ പ്രവർത്തകരുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണു അസഭ്യം വിളിയിലും ഭീഷണിയിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ സ്ത്രീ പീഡനക്കേസിൽ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മാതൃഭൂമി ചാനലിന്റെ ക്യാമറയിൽ നിന്ന് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഉണ്ണി മുകുന്ദനും കണ്ടാൽ അറിയുന്ന ഇരുപതോളം പേരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും ചൂണ്ടികാട്ടി ചാനൽ പ്രവർത്തകരാണ് ആദ്യം പരാതി നൽകിയത്. വൈകാതെ സിനിമയുടെ നിർമ്മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരു പരാതിയിലും കേസെടുത്തതായി എസ്‌ഐ സി.ബിനു പറഞ്ഞു. ഉണ്ണി മുകു
തോപ്പുംപടി: ഷൂട്ടിങ് കേന്ദ്രത്തിൽ ചാനൽ പ്രവർത്തകരും നടൻ ഉണ്ണി മുകുന്ദനും തമ്മിലെ വാക്കേറ്റം പൊലീസ് കേസിലേക്ക്. ഇരുകൂട്ടരും നൽകിയ പരാതിയിൽ നടനും ചാനൽ പ്രവർത്തകർക്കുമെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു.
കരുവേലിപ്പടിയിലെ ഗോഡൗണിൽ 'ചാണക്യ തന്ത്രം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു മാതൃഭൂമി ചാനൽ പ്രവർത്തകർക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായത്. ചാനൽ പ്രവർത്തകരുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണു അസഭ്യം വിളിയിലും ഭീഷണിയിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ സ്ത്രീ പീഡനക്കേസിൽ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മാതൃഭൂമി ചാനലിന്റെ ക്യാമറയിൽ നിന്ന് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഉണ്ണി മുകുന്ദനും കണ്ടാൽ അറിയുന്ന ഇരുപതോളം പേരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും ചൂണ്ടികാട്ടി ചാനൽ പ്രവർത്തകരാണ് ആദ്യം പരാതി നൽകിയത്. വൈകാതെ സിനിമയുടെ നിർമ്മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരു പരാതിയിലും കേസെടുത്തതായി എസ്‌ഐ സി.ബിനു പറഞ്ഞു.
ഉണ്ണി മുകുന്ദന്റെപേരിൽ യുവതി പീഡനത്തിന് പരാതിനൽകിയ സംഭവത്തെക്കുറിച്ച് ചോദിച്ചതിനെത്തുടർന്നാണ് സംഭവം തുടക്കമെന്ന് മാതൃഭൂമി വിശദീകരിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെത്തുടർന്നാണ് മാതൃഭൂമി ന്യൂസ് സംഘം തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനിൽ എത്തിയത്. ആഘോഷത്തെക്കുറിച്ച് പ്രതികരിച്ചശേഷം, ഉണ്ണി മുകുന്ദന്റെപേരിൽ ലൈംഗികപീഡനമാരോപിച്ച് യുവതി നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചു. എന്നാൽ ഇതിൽ പ്രകോപിതനായ നടൻ റിപ്പോർട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നുവെന്നാണ് ആരോപണം.
തുടർന്ന് ദൃശ്യങ്ങൾ നീക്കംചെയ്യാൻ നിർബന്ധിച്ചു. ഒരുസംഘമാളുകൾ ക്യാമറാമാൻ നിഖിലിനെ തടഞ്ഞുവെച്ചു. ദൃശ്യങ്ങൾ നീക്കിയശേഷമേ നിഖിലിനെ വിട്ടയച്ചുള്ളൂ. മാതൃഭൂമിസംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങൾ സെറ്റിലെ മറ്റൊരാൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങൾ നശിപ്പിച്ചു. താത്പര്യമില്ലെങ്കിൽ പ്രതികരണം ചാനലിൽ കൊടുക്കില്ലെന്ന് അറിയിച്ചെങ്കിലും നടനും സംഘവും അത് കൂട്ടാക്കാൻ തയ്യാറായില്ല. ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞെന്നും പരാതിയുണ്ട്.