സൂപ്പർതാരങ്ങളുടെ മക്കൾ മലയാള സിനിമ ലോകത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുമ്പോൾ തന്നെ മലയാള സിനിമയിൽ രണ്ട് ദശാബ്ദ കാലത്തിലധികം വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്ന നടൻ രാജൻ.പി.ദേവിന്റെ മകനും സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള വരവ്. ചിത്രത്തിൽ പോളി എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുക. 1970കളിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഉണ്ണിയെ കൂടാതെ ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.