- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാട് കലാലോകത്തിന് വലിയ നഷ്ടം; തനിക്ക് വ്യക്തിപരമായും ഇതൊരുനഷ്ടമെന്ന് മുഖ്യമന്ത്രി; കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലർത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേർപാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി എ.കെ.ബാലൻ അനുശോചനം അറിയിച്ചു.' വളരെ വൈകിയാണ് അദ്ദേഹം സിനിമയിലെത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടനായി മാറി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എന്നും തിളങ്ങിനിൽക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഏറെ അടുപ്പം പുലർത്തിയ കലാകാരനാണ് അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു'- മന്ത്രി പറഞ്ഞു.
ആവണി ഗോപാല്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്