- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നുള്ളതൊക്കെ പുത്തനച്ചിയുടെ പുരപ്പുറം തൂക്കൽ മാത്രം; ഓണാഘോഷം വരെ വിലക്കി ഇരട്ടച്ചങ്കനായി മാറിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫസുകളിൽ ആഘോഷ പൂരങ്ങൾ; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിട നൽകാൻ ഡിപിഐ ഓഫീസിൽ രാവന്തിയോളം ആഘോഷങ്ങൾ
തിരുവനന്തപുരം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്നും പറഞ്ഞെങ്കിലും ആയിരക്കണക്കിന് ഫയലുകളാണ് സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം തെളിവ് സഹിതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായി തന്നെ മുഖ്യമന്ത്രിയായി പറഞ്ഞ അല്ലെങ്കിൽ കൈക്കൊണ്ട മറ്റൊരു ധീരമായ നിലപാടായിരുന്നു ജോലി സമയത്ത് ഒരു ആഘോഷപരിപാടികളും വേണ്ട എന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് പോലും ഇതിൽ നിന്ന് ഇളവ് ലഭിച്ചില്ല. കൊള്ളാം നല്ലത് തന്നെ പക്ഷേ കാര്യങ്ങൾ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ഇന്നു തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ(ഡി.പി.ഐ) ഓഫീസിന് അവധിയാണ് കാരണം അവിടെ ഇന്ന് ആഘോഷമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയിൽനിന്നു മാറുന്ന കെ.വി. മോഹൻകുമാറിനു യാത്രയയപ്പ്. ഓഫീസിലെത്തുന്നവർക്ക് ആഘോഷങ്ങൾ കണ്ടുമടങ്ങാം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജോലിയിൽ നിന്ന് വിരമിക്കരുത് എന്നൊന
തിരുവനന്തപുരം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്നും പറഞ്ഞെങ്കിലും ആയിരക്കണക്കിന് ഫയലുകളാണ് സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം തെളിവ് സഹിതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായി തന്നെ മുഖ്യമന്ത്രിയായി പറഞ്ഞ അല്ലെങ്കിൽ കൈക്കൊണ്ട മറ്റൊരു ധീരമായ നിലപാടായിരുന്നു ജോലി സമയത്ത് ഒരു ആഘോഷപരിപാടികളും വേണ്ട എന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് പോലും ഇതിൽ നിന്ന് ഇളവ് ലഭിച്ചില്ല. കൊള്ളാം നല്ലത് തന്നെ പക്ഷേ കാര്യങ്ങൾ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ഇന്നു തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ(ഡി.പി.ഐ) ഓഫീസിന് അവധിയാണ് കാരണം അവിടെ ഇന്ന് ആഘോഷമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയിൽനിന്നു മാറുന്ന കെ.വി. മോഹൻകുമാറിനു യാത്രയയപ്പ്. ഓഫീസിലെത്തുന്നവർക്ക് ആഘോഷങ്ങൾ കണ്ടുമടങ്ങാം.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജോലിയിൽ നിന്ന് വിരമിക്കരുത് എന്നൊന്നും ജനം പറയുന്നില്ല. പക്ഷേ ഒരാൾ വിരമിക്കുന്നു എന്ന് പറഞ്ഞ് പൊതുജനത്തെ വെട്ടിലാക്കണോ? ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇന്നിവിടെ. ഇതിനായി പ്രത്യേക സർക്കുലറും ഇറങ്ങിക്കഴിഞ്ഞു. ഉദ്യോഗസ്ഥർ നാളെ വനിതാമതിലിന്റെ തിരക്കിലാകും. പിറ്റേന്ന് അവധി. ഉദ്യോഗസ്ഥരെക്കണ്ട് കാര്യം നടത്തിക്കിട്ടണമെങ്കിൽ വ്യാഴാഴ്ച വന്നിട്ടേ കാര്യമുള്ളൂ. ഇന്നു രാവിലെ 11-ന് ആഘോഷ പരിപാടികൾ സമാരംഭിക്കും. 12 മുതൽ വിഭവസമൃദ്ധമായ സദ്യയാണ്. ജീവനക്കാർക്കു മാത്രമല്ല, വരുന്നവർല്ലൊം തൂശനിലയിൽ സദ്യ വിളമ്പാനാണു തീരുമാനം. കലാപരിപാടികളുടെയും ഗാനമേളയുടെയും ചുമതല സാംസ്‌കാരിക സെക്രട്ടറിക്കാണ്.
സദ്യയുടെ ചുമതല കെ.വി എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. സ്ഥാനമൊഴിയുന്ന ഡി.പി.ഐക്ക് ഉപഹാരം വാങ്ങുന്നതിന്റെയും നൽകുന്നതിന്റെയും ചുമതല അഡീഷണൽ ഡയറക്ടർ (ജനറൽ), സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ചീഫ് പ്ലാനിങ് ഓഫീസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടേതാണ്. ആഘോഷനടത്തിപ്പ് ഒരു ദിവസം മുഴുവൻ നീണ്ട യോഗത്തിലാണ് ആലോചിച്ചുതീരുമാനിച്ചത്. ഇതിനൊക്കെയായി ജീവനക്കാരിൽനിന്ന് ആയിരങ്ങളാണു പിരിച്ചെടുത്തത്
അതിലടങ്ങുന്ന ഭീഷണി മനസിലാക്കിയവർ പോക്കറ്റിൽ കൈയിട്ടു. ഗസറ്റഡ്/സീനിയർ ഓഫീസർ-1000 രൂപ, സീനിയർ/ജൂനിയർ സൂപ്രണ്ട്-ഫെയർ കോപ്പി സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- 500 രൂപ, ക്ലർക്ക്, ടൈപ്പിസ്റ്റ്-400 രൂപ, ഓഫീസ് അറ്റൻഡർ-ഫുൾടൈം മീനിയൽ, നൈറ്റ് വാച്ച്മാൻ-300 രൂപ എന്നിങ്ങനെയായിരുന്നു പിരിവു നിരക്ക്. പാർട്ട്-ടൈം കണ്ടിജന്റ് ജീവനക്കാരെ ഒഴിവാക്കി.
ഓഫീസ് സമയത്ത് യാതൊരു ആഘോഷവും വേണ്ടെന്ന് പൊതുഭരണ വകുപ്പിനെക്കൊണ്ട് ഉത്തരവിറക്കിച്ച സർക്കാരിന്റെ കീഴിലാണ് പൊതുവിദ്യാലയങ്ങളുടെയും ലക്ഷക്കണക്കായ വിദ്യാർത്ഥികളുടെയും കാര്യങ്ങൾ നോക്കുന്ന ഒരു ഓഫീസിൽ ഇന്നു മുഴുദിന ആഘോഷം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.