- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സർക്കാർ ജീവനക്കാർക്ക് നാലാഴ്ച കൂടി അൺപെയ്ഡ് ഇൻഫന്റ് കെയർ ലീവ്; ഇതോടെ ദമ്പതികൾക്ക് കുട്ടിയെ നോക്കാൻ ആറു മാസം വരെ ലീവ്: ജൂലൈ മുതൽ പ്രാബല്യത്തിൽ
സിംഗപ്പൂർ: നവജാത ശിശുക്കളുള്ള സർക്കാർ ജീവനക്കാരായ ദമ്പതികൾക്ക് അധികമായി നാലാഴ്ച കൂടി അൺപെയ്ഡ് ഇൻഫന്റ് കെയർ ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവായി. ജൂലൈ മുതൽ നടപ്പാക്കുന്ന ഈ നിയമം കുട്ടിക്ക് ഒരു വയസ് ആകുന്നതിന് മുമ്പു തന്നെ എടുക്കണമെന്നും നിർബന്ധമുണ്ട്. നിലവിൽ സർക്കാർ ജീവനക്കാരായ ദമ്പതികൾക്ക് മൊത്തം 22 ആഴ്ചയാണ് പേരന്റൽ ലീവ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 ആഴ്ച പെയ്ഡ് ലീവും രണ്ട് ആഴ്ച അൺപെയ്ഡ് ലീവുമാണ്. ഇതിൽ 16 ആഴ്ച പെയ്ഡ് മറ്റേണിറ്റി ലീവും രണ്ട് ആഴ്ച പെയ്ഡ് പറ്റേണിറ്റി ലീവുമാണ്. കൂടാതെ ദമ്പതികൾക്ക് ഓരോരുത്തർക്കും ഒരു ആഴ്ച പെയ്ഡ് ചെൽഡ് കെയർ ലീവും ഒരു ആഴ്ച അൺപെയ്ഡ് ഇൻഫന്റ് കെയർ ലീവുമാണ് ഇതിലുള്ളത്. എന്നാൽ പുതിയ നിയമം വരുന്നതോടെ ആറു മാസം വരെ കുട്ടിയെ നോക്കാൻ ദമ്പതികൾക്ക് സമയം കിട്ടും. മാതാപിതാക്കൾക്ക് നവജാത ശിശുക്കളെ സംരക്ഷിക്കാൻ ജോലി ഒരു തടസമാകാതിരിക്കാനാണ് കൂടുതൽ അവധി നൽകിയിരിക്കുന്നതെന്ന് സീനിയർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ജോസഫൈൻ തിയോ വ്യക്തമാക്കി. ലീവിന് അപേക്ഷിക്കുന്ന സ്ത്രീയുടെയോ പുരുഷന്റെയോ അപേക്
സിംഗപ്പൂർ: നവജാത ശിശുക്കളുള്ള സർക്കാർ ജീവനക്കാരായ ദമ്പതികൾക്ക് അധികമായി നാലാഴ്ച കൂടി അൺപെയ്ഡ് ഇൻഫന്റ് കെയർ ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവായി. ജൂലൈ മുതൽ നടപ്പാക്കുന്ന ഈ നിയമം കുട്ടിക്ക് ഒരു വയസ് ആകുന്നതിന് മുമ്പു തന്നെ എടുക്കണമെന്നും നിർബന്ധമുണ്ട്.
നിലവിൽ സർക്കാർ ജീവനക്കാരായ ദമ്പതികൾക്ക് മൊത്തം 22 ആഴ്ചയാണ് പേരന്റൽ ലീവ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 ആഴ്ച പെയ്ഡ് ലീവും രണ്ട് ആഴ്ച അൺപെയ്ഡ് ലീവുമാണ്. ഇതിൽ 16 ആഴ്ച പെയ്ഡ് മറ്റേണിറ്റി ലീവും രണ്ട് ആഴ്ച പെയ്ഡ് പറ്റേണിറ്റി ലീവുമാണ്. കൂടാതെ ദമ്പതികൾക്ക് ഓരോരുത്തർക്കും ഒരു ആഴ്ച പെയ്ഡ് ചെൽഡ് കെയർ ലീവും ഒരു ആഴ്ച അൺപെയ്ഡ് ഇൻഫന്റ് കെയർ ലീവുമാണ് ഇതിലുള്ളത്.
എന്നാൽ പുതിയ നിയമം വരുന്നതോടെ ആറു മാസം വരെ കുട്ടിയെ നോക്കാൻ ദമ്പതികൾക്ക് സമയം കിട്ടും. മാതാപിതാക്കൾക്ക് നവജാത ശിശുക്കളെ സംരക്ഷിക്കാൻ ജോലി ഒരു തടസമാകാതിരിക്കാനാണ് കൂടുതൽ അവധി നൽകിയിരിക്കുന്നതെന്ന് സീനിയർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ജോസഫൈൻ തിയോ വ്യക്തമാക്കി. ലീവിന് അപേക്ഷിക്കുന്ന സ്ത്രീയുടെയോ പുരുഷന്റെയോ അപേക്ഷ തള്ളിക്കളയാൻ പാടില്ലെന്നും പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു.
മൂന്നു വർഷത്തെ പ്രാബല്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.