ദോഹ; ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള എല്ലാ പ്രാക്ടീഷണേഴ്‌സിനെയും വിലയിരുത്തുന്നതിനുള്ള ദേശീയ പദ്ധതി പ്രാബല്യത്തിലായി. ആരോഗ്യമേഖലയിലെ നിലവാരം ഉയർത്തുന്നതിനും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സമഗ്ര ആരോഗ്യപരിചരണ ചട്ടക്കൂട് നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്‌സ്, ആൾട്ടർേനറ്റീവ് മെഡിസിൻ പ്രാക്ടീഷനേഴ്‌സ് പ്രൊഫഷനലുകളെല്ലാം പുതിയ രീതി അനുസരിച്ച് രജിസ്റ്റർ ചെയ്യണം. ലെസൻസ് എടുക്കുന്നതിനു മുമ്പ് പ്രൊഫഷനൽ ഡവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുകയും വേണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കു മാത്രമേ ലൈസൻസ് പുതുക്കാനാകൂ. പരിശീലനത്തിലൂടെ ഓരോ പ്രാക്ടീഷണർമാരും കുറഞ്ഞത് 80 ക്രെഡിറ്റുകൾ രണ്ടു വർഷത്തിനകം നേടിയിരിക്കണം. ഇതിൽ പരാജയപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കും.

പ്രൊഫഷനലുകളുടെ ക്രെഡിറ്റ് ഉൾപ്പെടെ രേഖപ്പെടുത്തിയാണ് ഇ ഡാറ്റാബേസ് തയാറാക്കുക. രാജ്യത്തെ ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായാണ് പരിഷ്‌കരണം കൊണ്ടു വരുന്നത്. രണ്ടു വർഷം പ്രവർത്തിക്കാത്ത പ്രാക്ടീഷണർമാരുടെ ലൈസൻസും റദ്ദാക്കും. വീണ്ടും ലഭിക്കുന്നതിന് നടപട്രക്രമങ്ങൾ ആവർത്തിക്കണം. ആരോഗ്യ രംഗത്തെ എല്ലാ പ്രൊഫഷനലുകളും ഒരു പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ഒരു അഥോറിറ്റിയുയെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവർത്തിക്കുക. പുതിയ രീതികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത്‌കെയർ പ്രാക്ടീഷണേഴ്‌സാ(ക്യുസിഎച്ച്പി)ണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ അക്രഡിറ്റേഷൻ, ലൈസൻസിങ് സംവിധാനം ഇതോടെ
പ്രാബല്യത്തിലായിട്ടുണ്ട്.പുതിയ സംവിധാനം നടപ്പാകുന്നതോടെ മികച്ച പ്രകടനം നടത്താത്ത ഡോക്ടർമാരുടെയും നഴ്‌സുമാർക്കും ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

സർജൻസ്, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡോക്ടർമാർ, ദന്തരോഗ വിദഗ്ദ്ധർ ഉൾപ്പടെ ആരോഗ്യമേഖലയിലെ എല്ലാ പ്രൊഫഷണലുകളുടെയും കഴിവും ശേഷിയും നവീകരിക്കാൻ ഇതിലൂടെ കഴിയും. തുടർ മെഡിക്കൽ വിദ്യാഭ്യാസം(കണ്ടിന്യുയിങ് മെഡിക്കൽ എജ്യൂക്കേഷൻ,
സിഎംഇ), തുടർ തൊഴിൽപരമായ വികാസം(കണ്ടിന്യുയിങ് പ്രൊഫഷണൽ ഡെവലപ്‌മെന്റ്, സിപിഡി) എന്നീ പരിശീലനപരിപാടികൾക്ക് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾ വിേധയമാകേണ്ടത്.

വാർഷിക ലൈസൻസ് പുതുക്കുമ്പോൾ ഇവ നിർബന്ധമാക്കും. ഖത്തറിൽ നിലവിൽ ജോലി ചെയ്യുന്ന 25,000ത്തോളം ഹെൽത്ത്‌കെയർ പ്രാക്ടീഷണേഴ്‌സ് സിഎംഇസിപിഡി പദ്ധതിയുടെ ഭാഗമാകേണ്ടിവരും. ഡോക്ടർമാർ, നഴ്‌സുമാർ, മ്റ്റു പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ പദ്ധതിയുടെ കീഴിലാകും.

കോംപ്ലിമെന്ററി മെഡിസിൻ രംഗത്ത് പ്രവർത്തിക്കുന്നവരെയും ഇതിൽ ഉൾപ്പെടുത്തും. ഓരോ വർഷവും നടത്തുന്ന അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലന പരിപാടിയിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളും പങ്കാളികളാകേണ്ടിവരും. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി തുടർച്ചയായ വിദ്യാഭ്യാസ, പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രൊഫഷണലുകൾക്കും ലൈസൻസിങിന് കർശന വ്യവസ്ഥകൾ നിർബന്ധമാക്കാനാണ്തീരുമാനം.

സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നവർ പരിശീലനപരിപാടിയുടെ ഭാഗമാകണമെന്നാണ് നിർദ്ദേശം.