- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ ബിജെപിയുടെ പരാജയത്തിൽ ആഹ്ലാദിക്കാൻ ഒരുപാടൊന്നുമില്ലാതെ കോൺഗ്രസ്; മായാവതിയും അഖിലേഷും ചേർന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച് കെട്ടിവെച്ച കാശുപോലും കളഞ്ഞുകുളിച്ചു; മോദിയുടെ പതനംകൊണ്ട് ഒന്നും നേടാനാകാത്ത നിരാശ മറച്ചുവെക്കാതെ രാഹുൽ ഗാന്ധി; കോൺഗ്രസ് എസ്‌പി-ബി.എസ്‌പി സഖ്യത്തിന് പുറത്തായേക്കും
മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കൈയടക്കിവെച്ചിരുന്ന ഗോരഖ്പുരിലും ജവഹർലാൽ നെഹ്രു അടക്കമുള്ള പ്രമുഖർ മത്സരിച്ച് വിജയിച്ച ഫൂൽപ്പുരിലും സമാജ്‌വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി സഖ്യം ബിജെപി.യെ വമ്പൻ മാർജിനിൽ പിന്തള്ളി വിജയം കൊയ്തപ്പോൾ, കോൺഗ്രസ് ചിത്രത്തിലെങ്ങുമില്ലാതെ നിരാശരായി. രണ്ടിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെയാണ് കോൺഗ്രസ് പരാജയം നേരിട്ടത്. ബിജെപിക്ക് നേരിട്ട തിരിച്ചടിയിൽ ആശ്വാസമുണ്ടെങ്കിലും സ്വന്തം പാർട്ട്ിയുടെ തോൽവി കോൺഗ്രസ് അദ്ധ്യൻ രാഹുൽ ഗാന്ധിക്കുണ്ടാക്കിയ നിരാശ ചില്ലറയല്ല. ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ നിലയിൽ ആശങ്കയുണ്ട്. ഉത്തർപ്രദേശിൽ പാർട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ-തോൽവിയിലെ നിരാശ മറച്ചുവെക്കാതെ രാഹുൽ നടത്തിയ ട്വീറ്റിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്ന സൂചനയുമുണ്ട്. എന്നാൽ, എസ്‌പി.യും ബി.എസ്‌പിയും കൈകോർത്ത് ബിജെപിയെ തുരത്തിയപ്പോൾ, കോൺഗ്രസ് യുപിയിൽ ഈ സഖ്യത്തിലുമില്ലെന്നത് പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്
മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കൈയടക്കിവെച്ചിരുന്ന ഗോരഖ്പുരിലും ജവഹർലാൽ നെഹ്രു അടക്കമുള്ള പ്രമുഖർ മത്സരിച്ച് വിജയിച്ച ഫൂൽപ്പുരിലും സമാജ്‌വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി സഖ്യം ബിജെപി.യെ വമ്പൻ മാർജിനിൽ പിന്തള്ളി വിജയം കൊയ്തപ്പോൾ, കോൺഗ്രസ് ചിത്രത്തിലെങ്ങുമില്ലാതെ നിരാശരായി. രണ്ടിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെയാണ് കോൺഗ്രസ് പരാജയം നേരിട്ടത്. ബിജെപിക്ക് നേരിട്ട തിരിച്ചടിയിൽ ആശ്വാസമുണ്ടെങ്കിലും സ്വന്തം പാർട്ട്ിയുടെ തോൽവി കോൺഗ്രസ് അദ്ധ്യൻ രാഹുൽ ഗാന്ധിക്കുണ്ടാക്കിയ നിരാശ ചില്ലറയല്ല.
ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ നിലയിൽ ആശങ്കയുണ്ട്. ഉത്തർപ്രദേശിൽ പാർട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ-തോൽവിയിലെ നിരാശ മറച്ചുവെക്കാതെ രാഹുൽ നടത്തിയ ട്വീറ്റിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്ന സൂചനയുമുണ്ട്. എന്നാൽ, എസ്‌പി.യും ബി.എസ്‌പിയും കൈകോർത്ത് ബിജെപിയെ തുരത്തിയപ്പോൾ, കോൺഗ്രസ് യുപിയിൽ ഈ സഖ്യത്തിലുമില്ലെന്നത് പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
വോട്ടിലുണ്ടായ കുറവും രാഹുൽ ഗാന്ധിക്ക് തലവേദനയാകും. 2014-ൽ ഗോരഖ്പുരിൽ 45719 വോട്ട് കോൺഗ്രസിന് ലഭിച്ച സ്ഥാനത്ത് ഇക്കുറി നേടാനായത് 18,858 വോട്ട്. 2017-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 1,20,273 വോട്ട് കോൺഗ്രസ്സിന് ലഭിച്ചിരുന്നു. ഫുൽപ്പുരിൽ കോൺഗ്രസ്സിന് 58,127 വോട്ടാണ് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇക്കുറിയത് 19,353 വോട്ടായി ചുരുങ്ങി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 55,013 വോട്ടായിരുന്നു നേട്ടം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയും ബി.എസ്‌പിയും കൂടി നേടിയ വോട്ടുകളെക്കാൾ അധികം നേടിയ ബിജെപിക്കും ഇക്കുറി കനത്ത വോട്ടുചോർച്ചയുണ്ടായി. ഗോരഖ് പുരിൽ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌പി 2,26,344 വോട്ടും ബി.എസ്‌പി. 1,76,412 വോട്ടും (ആകെ 4,02,756) ആണ് നേടിയത്. ബിജെപി 5,39,127 വോട്ടും. ഇക്കുറി എസ്‌പിയും ബിഎസ്‌പിയും ചേർന്ന് 4,56,513 വോട്ട് നേടിയപ്പോൾ ബിജെപിയുടെ വോട്ട് 4,34,632 ആയി കുറഞ്ഞു.
ഫൂൽപുരിലയും സ്ഥിതി സമാനമാണ്. 2014-ൽ എസ്‌പി. 1,95,256-ഉം ബി.എസ്‌പി. 1,63,710 വോട്ടും (ആകെ 3,58,966) നേടിയപ്പോൾ ബിജെപി 5,03,564 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇക്കുറി എസ്‌പി.-ബി.എസ്‌പി. സഖ്യം 3,42,922 വോട്ട് നേടിയപ്പോൾ, ബിജെപിയുടെ വോട്ട് വിഹിതം 2,83,462 ആയി കുറഞ്ഞു. കുറഞ്ഞ പോളിങ് ശതമാനമാണ് ഇക്കുറി ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് വിലയിരുത്തലിലാണ് പാർട്ടി ഘടകം. എന്നാൽ, സ്വന്തം പാർട്ടിക്കാർ പോലും വോട്ട് ചെയ്യാനെത്താതിരുന്നതും പാർട്ടി സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കുന്നതിനും അത് ബിജെപി മുതലാക്കാതിരിക്കുന്നതിനുമാണ് എസ്‌പി.ക്ക് ബി.എസ്‌പി പിന്തുണ പ്രഖ്യാപിച്ചത്. അഖിലേഷ് യാദവിന്റെ പാർട്ടിയും മായാവതിയുടെ പാർട്ടിയും പരസ്പരം മത്സരിച്ചതുകൊണ്ടാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വമ്പൻ ജയം നേടിയതെന്ന തിരിച്ചറിവും ഇരുപാർട്ടികളെയും യോജിപ്പിലെത്താൻ സഹായിച്ചു.



