- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗിയുടെ നാട്ടിൽ വീണ്ടും ദലിതുകൊലപാതകം; പൂർണ്ണ ഗർഭിണിയെ മേൽജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടെന്നാരോപിച്ചു അമ്മയും മകനും തല്ലിക്കൊന്നു; സാവിത്രിയെ വയറിൽ ചവിട്ടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു; ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് കൊലപാതകം
ലഖ്നൗ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വീണ്ടും ദളിതുകൊലപാതകം. മേൽജാതിക്കാരിയുടെ ബക്കറ്റിൽ മുട്ടിയെന്നാരോപിച്ചാണ് പൂർണ്ണ ഗർഭിണിയായ ദളിത് യുവതിയെ സ്ത്രീയും മകനും ചേർന്ന് തല്ലിക്കൊന്നത്. ബുലന്ദ്ഷഹർ ജില്ലയിലെ ഖേതൽപുർ ഭൻസോലി ഗ്രാമത്തിലാണ് രാജ്യത്ത നടുക്കിയ സംഭവം, ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു സാവിത്രിയെ ക്രൂരമായി മർദിക്കുകയായിയിരുന്നു. വയറ്റിൽ നിരവധി തവണ ആഞ്ഞിടിക്കുകയും സാവിത്രിയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം കണ്ട് വന്ന അഞ്ജുവിന്റെ മകനും പിന്നീട് അമ്മയ്ക്കൊപ്പം ചേരുകയും കമ്പുകൊണ്ട് സാവിത്രിയെ മർദിക്കുക്കാനും തുടങ്ങുകയായിരുന്നു. മർദനമേറ്റ് ആറുദിവസത്തിനു ശേഷമായിരുന്നു സാവിത്രി ദേവിയും അവരുടെ ഉദരത്തിലെ ആൺകുഞ്ഞും മരിക്കുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. നിലവിൽ അഞ്ജുവും മകനും ഒളിവിലാണ്. ഭൻസോലി ഗ്രാമത്തിലെ ഉന്നതജാതിക്കാരുടെ കുടുംബത്തിൽനിന്ന് മാലിന്യം ശേഖരിക്കുന്നതായിരുന്നു സാവിത്രിദേവിയുടെ ജോലി. ഇതിന്റെ ഭാഗമായാണ് ഠാക്കൂർ
ലഖ്നൗ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വീണ്ടും ദളിതുകൊലപാതകം. മേൽജാതിക്കാരിയുടെ ബക്കറ്റിൽ മുട്ടിയെന്നാരോപിച്ചാണ് പൂർണ്ണ ഗർഭിണിയായ ദളിത് യുവതിയെ സ്ത്രീയും മകനും ചേർന്ന് തല്ലിക്കൊന്നത്. ബുലന്ദ്ഷഹർ ജില്ലയിലെ ഖേതൽപുർ ഭൻസോലി ഗ്രാമത്തിലാണ് രാജ്യത്ത നടുക്കിയ സംഭവം, ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു സാവിത്രിയെ ക്രൂരമായി മർദിക്കുകയായിയിരുന്നു. വയറ്റിൽ നിരവധി തവണ ആഞ്ഞിടിക്കുകയും സാവിത്രിയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം കണ്ട് വന്ന അഞ്ജുവിന്റെ മകനും പിന്നീട് അമ്മയ്ക്കൊപ്പം ചേരുകയും കമ്പുകൊണ്ട് സാവിത്രിയെ മർദിക്കുക്കാനും തുടങ്ങുകയായിരുന്നു. മർദനമേറ്റ് ആറുദിവസത്തിനു ശേഷമായിരുന്നു സാവിത്രി ദേവിയും അവരുടെ ഉദരത്തിലെ ആൺകുഞ്ഞും മരിക്കുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. നിലവിൽ അഞ്ജുവും മകനും ഒളിവിലാണ്.
ഭൻസോലി ഗ്രാമത്തിലെ ഉന്നതജാതിക്കാരുടെ കുടുംബത്തിൽനിന്ന് മാലിന്യം ശേഖരിക്കുന്നതായിരുന്നു സാവിത്രിദേവിയുടെ ജോലി. ഇതിന്റെ ഭാഗമായാണ്
ഠാക്കൂർ സമുദായാംഗമായ അഞ്ജുവിന്റ വീട്ടിൽനിന്ന് മാലിന്യം ശേഖരിക്കാൻ എത്തിയത്. മാലിന്യം ശേഖരിക്കുന്നതിനിടെ സമീപത്തുകൂടി റിക്ഷ പോയപ്പോൾ സാവിത്രിയുടെ നിലതെറ്റി പോയപ്പോൾ തൊട്ടടുത്ത ബക്കറ്റിൽ പിടിക്കികയായിരുന്നു. തുടർന്ന് ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു സാവിത്രിയെ മർദിക്കാൻ തുടങ്ങിയത്.
സംഭവസസമയത്ത് ഒമ്പതുവയസ്സുകാരിയായ മകളും സാവിത്രിക്കൊപ്പമുണ്ടായിരുന്നു. അമ്മയെ മർദിക്കുന്നത് കണ്ട് ഭയന്ന മകൾ കരഞ്ഞുകൊണ്ട് അയൽവാസിയായ കുസുമാദേവിയുടെ അരികിലെത്തി സഹായത്തിനായി അഭ്യർത്ഥിക്കുകയായുരുന്നു. തുടർന്ന് വീട്ടുകാർ ഓടിച്ചെല്ലുമ്പോൾ നിലത്തിട്ട് ചവിട്ടുകയായിരുന്നു മഞ്ജുവും മകനും ചേർന്ന്. തുടർന്ന് ഇവർ അവരിൽനിന്ന് സാവിത്രിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ സാവിത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആശുപത്രിയിലെത്തിയ ഇവരെ വളരെ വൈകിയാണ് ഡോക്ടർമാർ പരിശോദിച്ചത്. പുറമേക്ക് രക്തസ്രാവം ഇല്ലാത്തതിനാൽ കുഴപ്പമൊന്നുമില്ലെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ വീട്ടിലെത്തിയ സാവിത്രി തലയ്ക്കും വയറിനും വേദനയുണ്ടെന്ന ഭർത്താവ് ദിലീപ് കുമാറിനോട് പറഞ്ഞു. എന്തിനാണ് ഭാര്യയെ മർദിച്ചതെന്നു ചോദിക്കാൻ അഞ്ജുവിന്റെ വീട്ടിൽ ചെന്നപ്പോൾ അഞ്ജുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് ദിലീപ് പറഞ്ഞു. അതിന് ശേഷമാണ് ഒക്ടോബർ 18 ന് പൊലീസിൽ പരാതി നൽകുന്നത്.
ഭർത്താവിന്റെ പരാതിയെ തുടർന്ന് വീണ്ടും സാവിത്രിയെ പരിശോധനയ്ക്ക് വിധേയയാക്കി.വീണ്ടും പുറമേയുള്ള പരിശോധനയായിരുന്നു നടത്തിയത്. അപ്പോൾ പരിക്കുകളൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും കോട്‌വാലി പൊലീസ് അറിയിച്ചു.
പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി ഗ്രാമത്തിൽ സന്ദർശനം നടത്തുകയും ദൃക്സാക്ഷിയുമായി സംസാരിക്കുകയും ചെയ്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.