- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ 63 ശതമാനം പോളിങ്; അക്രമ സംഭവങ്ങളില്ല; വോട്ടെടുപ്പു നടന്നത് അഖിലേഷിനും മായാവതിക്കും നിർണായകമായ പശ്ചിമ യുപിയിലെ 73 മണ്ഡലങ്ങളിൽ; രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 15ന്
ലഖ്‌നൗ: വൻ പ്രചരണ പോരാട്ടം അരങ്ങേറിയ ഉത്തർപ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു. 63 ശതമാനം പേർ സമ്മതിദാന അവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. വലിയ തോതിൽ കേന്ദ്ര സേന രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിലെ വോട്ടെടുപ്പ്. മുസഫർ നഗർ ഉൾപെടെ ന്യൂനപക്ഷ ദളിത് വോട്ടുകൾ നിർണായകമായ പശ്ചിമ ഉത്തർപ്രദേശിലെ 73 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. കഴിഞ്ഞ നിമസഭാ തെരഞ്ഞെടുപ്പിൽ 61 ശതമാനം പോളിംഗാണ് ഇതേ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയത്. തണുത്ത കലാവസ്ഥയായിരുന്നെങ്കിലും രാവിലെ മുതൽ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി. പ്രചരണച്ചൂടിന്റെ പിൻപറ്റി പ്രായഭേദമെന്യേ ആളുകൾ വോട്ടുചെയ്യാൻ എത്തുന്ന കാഴ്ചയാണു കണ്ടത്. ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും 40 ശതമാനം പോളിങ് രേഖപ്പെടുത്തിരുന്നു. മുസഫർ നഗർ അടക്കമുള്ള മണ്ഡലങ്ങളിൽ കനത്ത പോളിങ് ആണു നടന്നത്. അധികാരം നിലനിർത്താൻ അഖിലേഷ് യാദവിനും ഭരണം പിടിക
ലഖ്‌നൗ: വൻ പ്രചരണ പോരാട്ടം അരങ്ങേറിയ ഉത്തർപ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു. 63 ശതമാനം പേർ സമ്മതിദാന അവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. വലിയ തോതിൽ കേന്ദ്ര സേന രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിലെ വോട്ടെടുപ്പ്. മുസഫർ നഗർ ഉൾപെടെ ന്യൂനപക്ഷ ദളിത് വോട്ടുകൾ നിർണായകമായ പശ്ചിമ ഉത്തർപ്രദേശിലെ 73 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. കഴിഞ്ഞ നിമസഭാ തെരഞ്ഞെടുപ്പിൽ 61 ശതമാനം പോളിംഗാണ് ഇതേ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയത്.
തണുത്ത കലാവസ്ഥയായിരുന്നെങ്കിലും രാവിലെ മുതൽ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി. പ്രചരണച്ചൂടിന്റെ പിൻപറ്റി പ്രായഭേദമെന്യേ ആളുകൾ വോട്ടുചെയ്യാൻ എത്തുന്ന കാഴ്ചയാണു കണ്ടത്. ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും 40 ശതമാനം പോളിങ് രേഖപ്പെടുത്തിരുന്നു. മുസഫർ നഗർ അടക്കമുള്ള മണ്ഡലങ്ങളിൽ കനത്ത പോളിങ് ആണു നടന്നത്.
അധികാരം നിലനിർത്താൻ അഖിലേഷ് യാദവിനും ഭരണം പിടിക്കാൻ മായവതിക്കും പശ്ചിമ യുപിയിലെ സീറ്റുകൾ നിർണായകമാണ്. ഇരുകൂട്ടർക്കുമെതിരെ കടുത്തപോരാട്ടവുമായി ബിജെപിയും കളം നിറഞ്ഞതോടെ ത്രികോണ പോരാട്ടമാണ് ഇവിടെ നടന്നത്.
പതിനഞ്ച് ജില്ലകളിലെ 73 ആകെ 839 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ന്യൂനപക്ഷവോട്ടുകൾ നിർണായകമാകുന്ന പശ്ചിമ ഉത്തർപ്രദേശിൽ ബിഎസ്‌പി 18 മുസ്ലിം സ്ഥാനാർത്ഥികളെയും എസ്‌പി-കോൺഗ്രസ് സഖ്യം 12 പേരെയും മത്സരിപ്പിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖല തൂത്തുവാരിയ ബിജെപിക്ക് പക്ഷെ ഇത്തവണ ആത്മവിശ്വാസം കുറവാണ്. ജാട്ട് വോട്ടുകളിൽ കണ്ണുനട്ടിരിക്കുന്ന ബിജെപിക്ക് ഭീഷണി അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളാണ്. സാമുദായി ദ്രുവീകരണം ഉണ്ടായ മുസഫർ നഗർ, കൈരാന, ശാമിലി ജില്ലകളിൽ വലീയ പ്രചാരണമാണ് ബിഎസ്‌പി ഇക്കുറി നടത്തിയത്.
ദളിത് മുസ്ലിം ഏകീകരണത്തിലൂടെ സീറ്റുകൾ വർധിപ്പിക്കാനാകുമെന്ന് മായാവതി കണക്കുകൂട്ടുന്നു. അഘിലേഷും രാഹുലും നയിക്കുന്ന സമാജ്വാദി കോൺഗ്രസ് സഖ്യം ന്യൂനപക്ഷ യാദവ വോട്ടുകളിലാണ് പ്രതീക്ഷ വെക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനൊപ്പം നോട്ടുനിരോധനവും ഈ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി.
ഏഴു ഘട്ടങ്ങളായാണു യുപി തെരഞ്ഞെടുപ്പു നടക്കുന്നത്. ഫെബ്രുവരി 15നാണ് രണ്ടാം ഘട്ടം. മാർച്ച് 8ന് തെരഞ്ഞെടുപ്പു പൂർത്തിയാകും.