- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ മോദി തരംഗം: എസ് പി-ബി എസ് പി കോട്ടകൾ തകർന്നു വീണു; എക്‌സിറ്റ് പോളുകളേയും കവച്ചു വച്ച് മുന്നേറ്റം; ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത് മൂന്നാം തവണ
ലക്‌നൗ: കേവല ഭൂരിപക്ഷവും കടന്ന് ഉത്തർപ്രദേശിൽ ബിജെപി മുന്നേറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തന്നെയാണ് ബിജെപിയെ തുണച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടതെ നടത്തിയ പ്രചരണ തന്ത്രം വിജയിച്ചിരിക്കുന്നു. ഇതു തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കും മോദിക്കും പ്രസക്തി കൂട്ടുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബഹുഭൂരിഭാഗവും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ ഇത് മറികടന്ന് വലിയ ഭൂരിപക്ഷം ബിജെപി നേടുന്നു. യുപി തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു തുടങ്ങിയപ്പോൾ ബിജെപി തരംഗം വ്യക്തമായതോടെ പ്രവർത്തകർ ശക്തമായ ആഹ്ലാദ പ്രകടനം തുടങ്ങി. ബിജെപി പ്രവർത്തകർ ലഡു വിതരണവും കൊട്ടും പാട്ടുമായി പാർട്ടി ആസ്ഥാനത്ത് ആഹ്ലാദത്തിലാണ്. അങ്ങനെ മൂന്നാം തവണ ബിജെപി യുപിയിൽ അധികാരത്തിലെത്തുന്നു. 1991ലാണ് ബിജെപി യുപി പിടിക്കുന്നത്. കല്യാൺ സിങ് എന്ന നേതാവിനെ മുൻനിർത്തിയുള്ള കരുനീക്കമായിരുന്നു വിജയിച്ചത്. എന്നാൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർന്നു വീണത് കാര്യങ്ങൾ മാറ്റി മറിച്ചു. കേന
ലക്‌നൗ: കേവല ഭൂരിപക്ഷവും കടന്ന് ഉത്തർപ്രദേശിൽ ബിജെപി മുന്നേറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തന്നെയാണ് ബിജെപിയെ തുണച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടതെ നടത്തിയ പ്രചരണ തന്ത്രം വിജയിച്ചിരിക്കുന്നു. ഇതു തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കും മോദിക്കും പ്രസക്തി കൂട്ടുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബഹുഭൂരിഭാഗവും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ ഇത് മറികടന്ന് വലിയ ഭൂരിപക്ഷം ബിജെപി നേടുന്നു.
യുപി തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു തുടങ്ങിയപ്പോൾ ബിജെപി തരംഗം വ്യക്തമായതോടെ പ്രവർത്തകർ ശക്തമായ ആഹ്ലാദ പ്രകടനം തുടങ്ങി. ബിജെപി പ്രവർത്തകർ ലഡു വിതരണവും കൊട്ടും പാട്ടുമായി പാർട്ടി ആസ്ഥാനത്ത് ആഹ്ലാദത്തിലാണ്. അങ്ങനെ മൂന്നാം തവണ ബിജെപി യുപിയിൽ അധികാരത്തിലെത്തുന്നു. 1991ലാണ് ബിജെപി യുപി പിടിക്കുന്നത്. കല്യാൺ സിങ് എന്ന നേതാവിനെ മുൻനിർത്തിയുള്ള കരുനീക്കമായിരുന്നു വിജയിച്ചത്. എന്നാൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർന്നു വീണത് കാര്യങ്ങൾ മാറ്റി മറിച്ചു.
കേന്ദ്രസർക്കാർ യുപിയിലെ ബിജെപി ഗവർൺമെന്റിനെ പിരിച്ചുവിട്ടു. പിന്നെ കണ്ടത് പ്രാദേശിക പാർട്ടികൾ യുപിയിൽ പിടിമുറുക്കുന്നതാണ്. മുലായം സിംഗും മയാവതിയും മുഖ്യമന്ത്രിയായി. പിന്നീട് 199ലും കല്യാൺ സിംഗിലൂടെ അധികാരത്തിലെത്തി. ഗ്രൂപ്പ് രാഷ്ട്രീയം കാരണം അഞ്ച് കൊല്ലത്തിനിടെ രാം പ്രകാശ് ഗുപ്തയേയും രാജ് നാഥ് സിംഗിനേയും മുഖ്യമന്ത്രിമാരാക്കി. പിന്നീട് തളർച്ചയായിരുന്നു ഫലം.
മുലായവും മായവതിയും കോട്ടകൾ കെട്ടി. ഇത് പൊളിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തേരോട്ടം നടത്തി. അപ്പോഴും ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് ആരും വിലയിരുത്താൻ തയ്യാറായില്ല. ഇതിനെയാണ് ഒറ്റയാൾ പ്രചരണ മികവിലൂടെ മോദി പൊളിക്കുന്നത്. അമിത് ഷായുടെ തന്ത്രങ്ങൾക്കൊപ്പം മോദി മുഖമായപ്പോൾ ബിജെപി യുപിയിൽ കരുത്ത് കാട്ടി. യുപിയിൽ വോട്ട് ഭിന്നിപ്പിക്കാൻ കഴിഞ്ഞതായിരുന്നു ലോക്‌സഭയിൽ ബിജെപിക്ക് തുണയായത്. അതുകൊണ്ട് കൂടിയാണ് എസ് പിയുമായി കൈകോർക്കാൻ കോൺഗ്രസ് എത്തിയത്. അതും നിയമസഭയിൽ ഫലം കാണുന്നില്ല. അങ്ങനെ യുപിയിൽ സുസ്ഥിര ഭരണമെന്ന വാഗ്ദാനവുമായി ബിജെപി അധികാരത്തിലെത്തുന്നു.
നോട്ട് പിൻവലിക്കൽ ഒരു പ്രതിസന്ധികൾ പോലും സൃഷ്ടിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദി ശക്തി തെളിയിക്കുകയാണ് യുപിയിൽ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 224 സീറ്റുകൾ സമാജ് വാദി പാർട്ടി നേടിയിരുന്നു. ബഎസ്‌പി 80, ബിജെപി 47 എന്നീ നിലയിലായിരുന്നു വിധി വന്നിരുന്നത്. ഇവിടെയാണ് മോദി തരംഗത്തിൽ വൻകുതിപ്പ് ബിജെപി നേടുന്നത്. 403 മണ്ഡലങ്ങളുള്ള യുപി രാജ്യത്ത് ഏറ്റവും കൂടുതൽ നിയമസഭാമണ്ഡലങ്ങളുള്ള സംസ്ഥാനമാണ്.