ന്യൂഡൽഹി ; ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന കയ്‌റാന ലോക്‌സഭാ മണ്ഡലത്തിലെ സമാജ്വാദി പാർട്ടിരാഷ്ട്രീയ ലോക്ദൾ സംയുക്ത സ്ഥാനാർത്ഥിക്കു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സഹായമില്ലാതെയാണു ഫുൽപുർ, ഗോരഖ്പുർ ഉപതിരഞ്ഞെടുപ്പുകളിൽ മറ്റു പ്രതിപക്ഷ കക്ഷികളെല്ലാം യോജിച്ചുനിന്നു കഴിഞ്ഞ തവണ മത്സരിച്ചതും വിജയിച്ചതും. 2009ൽ ബിഎസ്‌പി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച തബസം ഹസൻ ഇപ്പോൾ സമാജ്വാദി പാർട്ടിയിലാണെങ്കിലും രാഷ്ട്രീയ ലോക്ദൾ ടിക്കറ്റിലാണു മത്സരിക്കുന്നത്.

മുംബൈൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നോമിനി വിശ്വാജീത് കദമിന് ശിവസേനയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപിക്ക് പുറമേ സംഗ്രാം ദേശ്മുഖ് എന്നിവരുമുണ്ട്.പാർട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ നിർദ്ദേശത്തെ തുടർന്നാണ് പിന്തുണയെന്ന് ശിവസേനയുടെ വക്താവ് അറിയിച്ചു. വേസ്‌റ്റേൺ മഹാരാഷ്ട്രയിൽ നിന്നുള്ള പതംഗറാവു കദിന്റെ മകനാണ് വിശ്വജിത്ത

കഴിഞ്ഞതവണ കയ്റാനയിൽ രണ്ടാമതെത്തിയത് എസ്‌പിയാണ്. 2.36 ലക്ഷം വോട്ടിനായിരുന്നു ബിജെപിയുടെ ജയം. നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്‌റാനയിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിൽ കോൺഗ്രസ് രണ്ടാമതെത്തി; ബിഎസ്‌പിയും എസ്‌പിയും ഓരോന്നിലും.