- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 65.5 ശതമാനം പോളിങ്; അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ 68 ശതമാനം പേരും സമ്മതിദാന അവകാശം ഉപയോഗിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 65.5 ശതമാനം പൊളിങ്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പോളിങ് 68 ശതമാനത്തിലെത്തി.യുപിയിലെ 11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കും ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 720 സ്ഥാനാർത്ഥികളാണ് യുപിയിൽ രണ്ടാംഘട്ടത്തിൽ ജനവിധി തേടിയത്.ഉത്തരാഖണ്ഡിൽ 69 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 628 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എഴുപതംഗ നിയമസഭയിലെ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഒൻപതിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബി.എസ്‌പി. സ്ഥാനാർത്ഥി റോഡപകടത്തിൽ കൊല്ലപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുകയായിരുന്നു. കനത്ത ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ വോട്ടെടുപ്പ് മന്ദഗതിയിലാണ് ആരംഭിച്ചത്. ഉത്തരാഖണ്ഡിൽ ഒരു മണിയോടെ മാത്രമാണ് പോളിങ് 40 ശതമാനത്തിൽ എത്തിയത്. എന്നാൽ യുപിയിൽ ഇത് 42.05 ശതമാനമായിരുന്നു. ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നു നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 63 ശതമാ
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 65.5 ശതമാനം പൊളിങ്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പോളിങ് 68 ശതമാനത്തിലെത്തി.യുപിയിലെ 11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കും ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
720 സ്ഥാനാർത്ഥികളാണ് യുപിയിൽ രണ്ടാംഘട്ടത്തിൽ ജനവിധി തേടിയത്.
ഉത്തരാഖണ്ഡിൽ 69 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 628 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എഴുപതംഗ നിയമസഭയിലെ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഒൻപതിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബി.എസ്‌പി. സ്ഥാനാർത്ഥി റോഡപകടത്തിൽ കൊല്ലപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുകയായിരുന്നു.
കനത്ത ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ വോട്ടെടുപ്പ് മന്ദഗതിയിലാണ് ആരംഭിച്ചത്. ഉത്തരാഖണ്ഡിൽ ഒരു മണിയോടെ മാത്രമാണ് പോളിങ് 40 ശതമാനത്തിൽ എത്തിയത്. എന്നാൽ യുപിയിൽ ഇത് 42.05 ശതമാനമായിരുന്നു.
ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നു നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 63 ശതമാനം പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. മൂന്നാം ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ചയാണ്. മാർച്ച് 11നാണ് വോട്ടെണ്ണൽ.